സെയ്‌ഷെൽസ്
From Wikipedia, the free encyclopedia
Remove ads
സെയ്‌ഷെൽസ് (ഉച്ചാരണം /seɪˈʃɛl/ അല്ലെങ്കിൽ /seɪˈʃɛlz/ ഇംഗ്ലീഷിൽ ["സേ ഷെൽസ്"] ഫ്രഞ്ചിൽ /seʃɛl/ , ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് സേഷെൽസ് (ഫ്രെഞ്ച്: റിപബ്ലിക്ക് ദെ സേഷെല്ല്; ക്രിയോൾ: റെപിബ്ലിക് സെസെൽ), ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. ആഫ്രിക്കൻ വൻകരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയണ് ഈ ദ്വീപുസമൂഹം. മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായി ആണ് സേഷെൽസിന്റെ സ്ഥാനം. സേഷെൽസിനു അടുത്തുള്ള രാജ്യങ്ങളിലും ഭരണപ്രദേശങ്ങളിലും പെടുന്നവ സാൻസിബാർ (പടിഞ്ഞാറ്), മൌറീഷ്യസ്, റിയൂണിയൻ (തെക്ക്), കൊമോറസ്, മയോട്ട് (തെക്കുപടിഞ്ഞാറ്), മാലിദ്വീപ് (വടക്കുകിഴക്ക്) എന്നിവയാണ്. ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സേഷെൽസിലാണ്.[2]
സെയ്ഷെൽസ് ആഫ്രിക്കൻ യൂണിയൻ, ദക്ഷിണാഫ്രിക്കൻ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി, കോമൺവെൽത്ത് ഓഫ് നേഷൻസ്, ഐക്യരാഷ്ട്രസഭ എന്നിവയിലെ അംഗമാണ് .
1976-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, സെയ്‌ഷെൽസിന്റെ സമ്പദ്ഘടന വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു.
Remove ads
ചരിത്രം

രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് വളരെക്കാലം മനുഷ്യവാസമില്ലാതിരുന്ന പ്രദേശമാണ് സെയ്‌ഷെൽസ്. ഈ പ്രദേശങ്ങൾ ആദ്യമായി സന്ദർശിച്ചത് ആസ്ട്രോനേഷ്യൻ നാവികയാത്രികരും പിന്നീട് മാലിദ്വീപിലെ ആളുകളും അറേബ്യൻ കച്ചവടക്കാരും ആണെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു,1910 വരെ ഇവിടെ നിലവിലുണ്ടായിരുന്ന ശവക്കല്ലറകളാണ് ഈ നിഗമനത്തിലെത്താൻ കാരണം.[3] യൂറോപ്യന്മാർ ആദ്യമായി ഈ ദ്വീപുകളെക്കുറിച്ച് രേഖപ്പെടുത്തിയത് 1502-ൽ വാസ്കോ ഡ ഗാമ അമിറാന്റസിലൂടെ കടന്നുപോയതാണ്. 1609 ജനുവരിയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ "അസൻഷൻ" എന്ന കപ്പൽ നാലാമത്തെ യാത്രയിൽ ക്യാപ്റ്റൻ അലക്സാണ്ടർ ഷാർപെയുടെ കീഴിൽ ഇവിടെ ഇറങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads