ഇന്ദ്രപ്രസ്ഥം (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ഇന്ദ്രപ്രസ്ഥം (ചലച്ചിത്രം)
Remove ads

ഹരിദാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, പ്രകാശ് രാജ്, വിക്രം, സിമ്രാൻ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ഡോൾബി ശബ്ദ വിന്യാസത്തിൽ പുറത്ത് വന്ന മലയാളത്തിലെ ആദ്യചിത്രമായ ഇന്ദ്രപ്രസ്ഥം ചലച്ചിത്രത്തിലെ പ്രതിപാദ്യ വിഷയമായ ഇന്റർനെറ്റിനേയും മോർഫിങ്ങ് സങ്കേതത്തെയും കുറിച്ച് മലയാളി പ്രേക്ഷകരിൽ സാമാന്യ അവബോധം പകർന്ന് നൽകാൻ സഹായിച്ചു. അക്ഷയ ആർട്സ് ഇന്റർനാഷണലിന്റെ‍ ബാനറിൽ പ്രേംകുമാർ മാരാത്ത് നിർമ്മിച്ച ഈ ചിത്രം അക്ഷയ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.[1][2]

വസ്തുതകൾ ഇന്ദ്രപ്രസ്ഥം, സംവിധാനം ...
Remove ads

അഭിനേതാക്കൾ

സംഗീതം

ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.[3] ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി മ്യൂസിക്കൽസ്.

ഗാനങ്ങൾ
  1. ബോലോ ബോലോ ഭയ്യാ – കെ.ജെ. യേശുദാസ്, മനോ
  2. ദേഖോ സിമ്പിൾ മാജിക് – ബിജു നാരായണൻ
  3. പറയുമോ മൂകയാമമേ – കെ.ജെ. യേശുദാസ്
  4. പറയുമോ മൂകയാമമേ – കെ.എസ്. ചിത്ര
  5. തങ്കത്തിങ്കൾ കിളിയായ് കുറുകാം – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  6. മഴവില്ലിൻ കൊട്ടാരത്തിൽ മണിമേഘത്താളം – ബിജു നാരായണൻ, സുജാത മോഹൻ
Remove ads

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
  • ചിത്രസം‌യോജനം: കെ. ശങ്കുണ്ണി
  • കല: മണി സുചിത്ര, വത്സൻ
  • ചമയം: പുനലൂർ രവി, ജോർജ്ജ്
  • വസ്ത്രാലങ്കാരം: മുരുകൻസ്, എഴുമലൈ
  • നൃത്തം: കല
  • സംഘട്ടനം: സൂപ്പർ സുബ്ബരായൻ
  • എഫക്റ്റ്സ്: സേതു
  • നിർമ്മാണ നിയന്ത്രണം: കെ.പി. അരവിന്ദാക്ഷമേനോൻ

പുറത്തേക്കുള്ള കണ്ണികൾ

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads