അനന്തസൂക്ഷ്മം

From Wikipedia, the free encyclopedia

Remove ads

ഗണിതശാസ്ത്രത്തിൽ, പൂജ്യത്തിൽനിന്നു വ്യത്യസ്തവും പൂജ്യത്തിനോട് ഏറ്റവും അടുത്തുവരുന്നതുമായ ചരമാണ് അനന്തസൂക്ഷ്മം (infinitesimal). സീമാപ്രക്രിയയിലൂടെ (limiting process) മാത്രമേ അനന്തസൂക്ഷ്മത്തെ മനസ്സിലാക്കാനാവൂ. വിശ്ളേഷക ജ്യാമിതിയിൽ നിഷ്കോണവക്രത്തിന്റെ (smooth curve) അവിച്ഛിന്നതയ്ക്കാധാരമായ ആശയമാണ് അനന്തസൂക്ഷ്മം. p(x,y) വക്രത്തിൻമേലുള്ള ഒരു ബിന്ദുവും q(x +ax, y +ay) അതിലുള്ള ഏറ്റവും സമീപസ്ഥമായ മറ്റൊരു ബിന്ദുവും ആണ്. ചിത്രത്തിൽ കാണുക.

ഇവിടെ x-ൽ വരുന്ന ഏറ്റവും ചെറിയ വളർച്ചയാണ് ax; അതനുസരിച്ച് y-ൽ വരുന്ന വ്യത്യാസം ay. ax-ന്റെ മൂല്യം കുറച്ചുകൊണ്ടു വരികയും പൂജ്യത്തിനോട് അടുപ്പിക്കുകയും ചെയ്യുമ്പോൾ ay അതനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ax അനന്തസൂക്ഷ്മത്തിന് ഉത്തമോദാഹരണമാണ്. അനന്തസൂക്ഷ്മം പൂജ്യം അല്ല; പൂജ്യത്തിലേക്ക് അടുക്കുന്ന ഒരു ചരം മാത്രം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്തസൂക്ഷ്മം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads