ഇസ്രയേലി പുതിയ ഷെക്കൽ
From Wikipedia, the free encyclopedia
Remove ads
ഇസ്രയേലിലെ കറൻസിയാണ് ഇസ്രയേലി പുതിയ ഷെക്കൽ (ഇംഗ്ലീഷ്: Israeli new shekel; ഹീബ്രു: שֶׁקֶל חָדָשׁ ⓘ; അറബി: شيقل جديد shēqel jadīd; sign: ₪; code: ILS) അഥവാ ഇസ്രയേലി ഷെക്കൽ. ഇസ്രായേലിനെ കൂടാതെ പാലസ്തീൻ മേഖലകളായ ഗാസാ സ്റ്റ്രിപ്പിലും, വെസ്റ്റ് ബാങ്കിലും നിയമപരമായി ഈ കറൻസി ഉപയോഗിക്കുന്നു. പുതിയ ഷെക്കലിനെ 100 അഗോറയായി വിഭജിച്ചിരിക്കുന്നു. 1986 ജനുവരി ഒന്നുമുതൽക്കാണ് പുതിയ ഷെക്കൽ പ്രചാരത്തിൽ വന്നത്. ഉയർന്ന നാണയപ്പെരുപ്പത്തെ തുടർന്ന് പഴയ ഷെക്കലിന് പകരമായി 1000:1 എന്ന അനുപാതത്തിലാണ് പുതിയ ഷെക്കൽ കൊണ്ടുവന്നത്.
പുതിയ ഷെക്കലിന്റെ കറൻസി ചിഹ്നം ⟨ ₪ ⟩, ഷെക്കൽ (ש) ഹദാഷ് (ח) (പുതിയത്) എന്ന വാക്കുകളുടെ ഹീബ്രു അക്ഷരങ്ങൽ ചേർത്ത് രൂപകല്പന ചെയ്തതാണ്. ഷെക്കൽ ചിഹ്നത്തോടൊപ്പം തന്നെ ചുരുക്കെഴുത്തായ NIS, ש"ח അല്ലെങ്കിൽ ش.ج എന്നിവയും തുക സൂചിപ്പിക്കാനാായി എഴുതാറുണ്ട്.
Remove ads
ചരിത്രം
പുരാതനകാലത്ത് ഇസ്രായേലിൽ പ്രചാരത്തിലിരുന്ന നാണയം "ഷെക്കൽ" (שקל) എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത് . പുരാതൻ ഇസ്രയേലിൽ ഷെക്കൽ എന്നൽ ഭാരത്തിന്റെ ഏതെങ്കിലും ഒരു ഏകകം എന്നോ, അല്ലെങ്കിൽ കറൻസിയുടെ ഏകകം എന്നായിരുന്നു അർത്ഥം. ആദ്യകാലത്ത് ബാർളിയുടെ ഭാരത്തെ സൂചിപ്പിക്കാനായിരിക്കാം ഷെക്കൽ എന്ന വാക്ക് ഉപയോഗിച്ചത്. പുരാതന ഇസ്രയേലിൽ, ഷെക്കൽ എന്നാൽ ഏകദേശം 180 ഗ്രെയിനിന് (11 ഗ്രാൻ അല്ലെങ്കിൽ .35 ട്രോയ് ഔൺസ്) തുല്യമായ അളവായിരുന്നു.[3][4] 1952-ൽ, ആങോ-പാലസ്തീൻ ബാങ്ക് അതിന്റെ പേര് ബാങ്ക് ലൂമി ലെ-യിസ്രയേൽ (ഇസ്രയേൽ നാഷണൽ ബാങ്ക്) എന്ന് മാറ്റുകയുണ്ടായി. അതോടൊപ്പം കറൻസിയുടെ പേരും ഇസ്രയേലി പൗണ്ട് എന്നായി.[5]
Remove ads
നാണയങ്ങൾ
- കുറിപ്പ്: ഇസ്രയേലി നാണയങ്ങളിൽ കാണുന്ന തിയതി ഹീബ്രു കലണ്ടർ പ്രകാരമുള്ളതാണ്, ഇത് ഹീബ്രു സംഖ്യകളിലാണ് എഴുതിയിരിക്കുന്നത്.
Remove ads
നോട്ടുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads