പലസ്തീൻ നാഷണൽ അതോറിറ്റി
From Wikipedia, the free encyclopedia
Remove ads
ആധുനിക ലോകരാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പലസ്തീൻ. ഓസ്‌ലോ കരാറിനെ തുടർന്ന് 1994 ൽ നിലവിൽ വന്ന പലസ്തീൻ നാഷണൽ അതോറിറ്റിയാണ് പലസ്തീനിൽ ഭരണം നടത്തുന്നത്. അറബിയിൽ അസ്സുൽത്താ അൽ-വതനിയ്യാ അൽ-ഫിലിസ്തിനിയ്യ എന്നറിയപ്പെടുന്ന അതോറിറ്റി ഗാസാ മുനമ്പും വെസ്റ്റ് ബാങ്കിന്റെ കുറേ ഭാഗവും നിയന്ത്രിക്കുന്ന ഇടക്കാല സംവിധാനമാണ്. ഓസ്‌ലോ കരാറനുസരിച്ച് പലസ്തീനെ എ, ബി, സി എന്നീ ഏരിയകളായി തിരിച്ചിട്ടുണ്ട്. പലസ്തീൻ നഗരമേഖലകളായ 'ഏരിയ എ'യിലെ സുരക്ഷാകാര്യങ്ങളിലും സിവിലിയൻ പ്രശ്നങ്ങളിലും അതോറിറ്റിയ്ക്ക് നിയന്ത്രണമുണ്ട്. ഗ്രാമപ്രദേശമായ 'ബി'യിൽ സിവിലിയൻ നിയന്ത്രണം മാത്രമേയുള്ളൂ. ജോർദ്ദാൻ താഴ്വര, ഇസ്രായേലി ആവാസകേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപെടുന്ന 'ഏരിയ സി' ഇസ്രായേലിന്റെ പൂർണനിയന്ത്രണത്തിലാണ്.
പലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കിക്കുന്നു.[6]. 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[7]
Remove ads
പലസ്തീൻ പ്രദേശങ്ങൾ
നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[8].
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads