ജാക്സാ

ജാപ്പനീസ് ബഹിരാകാശ ഗവേഷണ സ്ഥാപനം From Wikipedia, the free encyclopedia

ജാക്സാ
Remove ads

ജപ്പാന്റെ ബഹിരാകാശഗവേഷണ സ്ഥാപനമാണ് ജാക്സാ (Japan Aerospace Exploration Agency - 国立研究開発法人宇宙航空研究開発機構) മുൻപു നിലവിലുണ്ടായിരുന്ന മൂന്നു സംഘങ്ങൾ കൂടിച്ചേർന്നാണ് 2003 ഒക്ടോബർ 1ന് ഇതു സ്ഥാപിച്ചത്. ഗവേഷണം, സാങ്കേതികവിദ്യാ വികസനം, കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കുക, മറ്റു ബഹിരാകാശ ദൗത്യങ്ങൾക്കു നേതൃത്വം നൽകുക എന്നിവയാണ് ജാക്സയുടെ ദൗത്യങ്ങൾ.[2] ഇതിന്റെ ആപ്തവാക്യം One Jaxa എന്നും[3] മുദ്രാവാക്യം Expolre to Realize എന്നുമാണ്.[4]

വസ്തുതകൾ Acronym, Owner ...
Remove ads

ചരിത്രം

Thumb
JAXA അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും വലിയ മൊഡ്യൂൾ ആയ ജപ്പാന്റെ കിബോ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് ആന്റ് ആസ്ട്രോനോട്ടിക്കൽ സയൻസ് (ISAS), നാഷണൽ ഏയ്‌റോ സ്പേസ് ഏജൻസി ഓഫ് ജപ്പാൻ (NAL), നാഷണൽ സ്പേസ് ഡവലപ്മെന്റ് ഏജൻസി ഓഫ് ജപ്പാൻ (NASDA) എന്നീ മൂന്നു സ്ഥാപനങ്ങളെ കൂട്ടിച്ചേർത്ത് 2003 ഒക്ടോബർ 1നാണ് ജാക്സാ രൂപീകരിച്ചത്. വിദ്യാഭ്യാസം, സംസ്കാരം, കായികം, സയൻസ് ആന്റ് ടെക്നൊളജി, ഇന്റേണൽ അഫയേഴ്സ് ആന്റ് കമ്യൂണിക്കേഷൻ എന്നീ മന്ത്രാലയങ്ങൾ ചേർന്നാണ് ഇതിനെ നിയന്ത്രിക്കുന്നത്..[5]

ലയനത്തിനു മുമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് അന്റ് ആസ്ട്രോനൊട്ടിക്കൽ സയൻസ് ബഹിരാകാശ ഗവേഷണത്തിലും നാഷണൽ ഏയ്‌റോ സ്പേസ് ഏജൻസി ഓഫ് ജപ്പാൻ വൈമാനക ഗവേഷണത്തിലും ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. റോക്കറ്റുകളും കൃത്രിമോപഗ്രഹങ്ങളും വികസിപ്പെച്ചെടുക്കുന്നതിന് നേതൃത്വം കൊടുത്തിരുന്നത് നാഷണൽ സ്പേസ് ഡവലപ്മെന്റ് ഏജൻസി ഓഫ് ജപ്പാൻ ആയിരുന്നു. ഈ സ്ഥാപനം തന്നെയായിരുന്നു അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെ ഏറ്റവും വലിയ മൊഡ്യൂൾ ആയ ജപ്പാനീസ് എക്സ്പിരിമെന്റ് മോഡ്യൂൾ (കിബോ) നിർമ്മിച്ചതും. നാഷണൽ പേസ് ഡവലപ്മെന്റ് ഏജൻസി ഓഫ് ജപ്പാന്റെ ആസ്ഥാനത്താണ് ഇപ്പോൾ താനെഗാഷിമാ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ ബഹിരാകാശ വാഹനങ്ങളിൽ യാത്ര ചെയ്ത ജപ്പാനീസ് ബഹിരാകാശ സഞ്ചാരികൾക്കു വേണ്ട പരിശീലനം കൊടുത്തതും നാഷണൽ സ്പേസ് ഡവലപ്മെന്റ് ഏജൻസി ഓഫ് ജപ്പാൻ ആയിരുന്നു.[6]

2012ൽ സർക്കാർ തീരുമാനപ്രകാരം സൈനിക ഗവേഷണത്തിന്റെ ചുമതല കൂടി ജാക്സായുടെ ദൗത്യങ്ങളിൽ ഉൾപ്പെടുത്തി. സ്പേസ് സ്ട്രാറ്റജി ഓഫീസ് എന്ന പുതിയ സംവിധാനത്തിലൂടെ ജാക്സായുടെ രാഷ്ട്രീയ നിയന്ത്രണം പ്രധാനമന്ത്രിയുടെ കാബിനറ്റ് ഓഫീസിനു കീഴിലായി.[7]

Remove ads

സംഘടന

Thumb
ആസ്ഥാനം
Thumb
താനെഗാഷിമ ബഹിരാകാശ നിലയം

താഴെ പറയുന്ന സംഘടനകൾ ജാക്സായുടെ ഭാഗമാണ്

  • സ്പെയ്സ് ട്രാൻസ്പോർട്ടേഷൻ മിഷൻ ഡയരക്റ്ററേറ്റ്
  • സാറ്റലൈറ്റ് അപ്ലിക്കേഷൻസ് മിഷൻ ഡയരക്റ്ററേറ്റ് 1
  • സാറ്റലൈറ്റ് അപ്ലിക്കേഷൻസ് മിഷൻ ഡയരക്റ്ററേറ്റ് 2
  • ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് മിഷൻ ഡയരക്റ്ററേറ്റ്
  • ഏയ്‌റോ സ്പെയ്സ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഡയരക്റ്ററേറ്റ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് ആന്റ് എയറോനോട്ടിക്കൽ സയൻസ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്കൽ ടെക്നോളജി

ടോക്കിയോയുടെ അടുത്തുള്ള ചോഫുവിലാണ് ജാക്സായുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഗവേഷണ കേന്ദ്രങ്ങൾ ജപ്പാന്റെ പല ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ജപ്പാനു പുറത്തും ചില ഓഫീസുകളുണ്ട്.

  • എർത്ത് ഒബ്‌സർവേഷൻ റിസർച്ച് സെന്റർ (EORC), ടോക്കിയോ
  • എർത്ത് ഒബ്‌സർവേഷൻ സെന്റർ (EOC), ഹാട്ടോയാമോ
  • നോഷിറോ ടെസ്റ്റിങ് സെന്റർ (NTC), നോഷിറോ, അകിത. റോക്കറ്റ് എഞ്ചിനുകൾ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും വേണ്ടിയുള്ള ഈ കേന്ദ്രം നിർമ്മിച്ചത് 1962ലാണ് സ്ഥാപിച്ചത്.
  • സാൻറിക്കു ബലൂൺ സെന്റർ (SBC). 1971 മുതൽ ഗവേഷണാവശ്യങ്ങൾക്കുള്ള ബലൂണുകൾ വിക്ഷേപിക്കുന്നത് ഇവിടെ നിന്നാണ്.
  • കാക്കുട സ്പെയ്സ് സെന്റർ (KSPC), കാക്കുട. ദ്രവ ഇന്ധന റോക്കറ്റ് എഞ്ചിനുകളുടെ നിർമ്മാണത്തിനു നേതൃത്വം നൽകുന്നു.
  • സാഗമിഹാര കാമ്പസ് (ISAS).ഗവേഷണാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും.
  • താനെഗാഷിമാ സ്പെയ്സ് സെന്റർ. റോക്കറ്റ് വിക്ഷേപണ കേന്ദ്രം.
  • ത്‌സുക്കുബാ സ്പെയ്സ് സെന്റർ (TKSC), ത്‌സുക്കുബാ. ജപ്പാന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമാണിത്. സാറ്റലൈറ്റുകളെ നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്. ബഹിരാകാശ സഞ്ചാരികൾക്കാവശ്യമായ പരിശീലനം നൽകുന്നതും ഈ കേന്ദ്രത്തിൽ വെച്ചാണ്. [8]
  • ഉച്ചിനൗറാ സ്പെയ്സ് സെന്റർ എപ്സിലോൺ റോക്കറ്റുകൾ റോക്കറ്റുകൾ വിക്ഷേപിക്കുന്നത് ഇവിടെ ഇന്നാണ്.
Remove ads

റോക്കറ്റുകൾ

പരീക്ഷണ ഉപഗ്രഹങ്ങൾ, കാലാവസ്ഥാ ഉപഗ്രഹങ്ങൾ എന്നിവ വിക്ഷേപിക്കുന്നതിന് എഛ്-2എ, എഛ്-2ബി എന്നി റോക്കറ്റുകളാണ് ജാക്സാ ഉപയോഗിക്കുന്നത്. എക്സ്-റേ ജ്യോതിഃശാസ്ത്രം പോലുള്ള ശാസ്ത്ര ദൗത്യങ്ങൾക്ക് എപ്സിലോൺ റോക്കറ്റ് ആണ് ജാക്സ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ ഉപരിമണ്ഡലത്തിന്റെ പഠനങ്ങൾക്കായി SS 520, S 520, S310 സൗണ്ടിംഗ് റോക്കറ്റുകൾ എന്നിവ ആണ് ഉപയോഗിക്കുന്നത്.

വിജയങ്ങൾ

1980-90 കാലത്ത് എക്സ്-റേ ജ്യോതിഃശാസ്ത്ര ഗവേഷണരംഗത്ത് ജാക്സയുടെ മുൻഗാമിയായിരുന്ന ISAS നിരവധി വിജയങ്ങൾ നേടുകയുണ്ടായി. വെരി ലോങ് ബേസ്‌ലൈൻ ഇന്റെർഫെറോമെട്രി പഠനങ്ങളിലും ജപ്പാൻ നിർണ്ണായകമായ നേട്ടങ്ങൾ ഉണ്ടാക്കുകയുണ്ടായി. കൂടാതെ സൗരപഠനങ്ങളിലും ശ്രദ്ധേയമായ കണ്ടെത്തലുകൾ ഇവരുടേതായിട്ടുണ്ട്. NASDA വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ സാങ്കേതിക വിദ്യയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിരുന്നു. സ്പെയ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജോൺ എൽ. ജാക്ക് സ്വിഗെർട്ട് അവാർഡ് 2008ൽ ജാക്സാ നേടുകയുണ്ടായി.[9]

Remove ads

വിക്ഷേപണങ്ങൾ

Thumb
H-IIA & H-IIB

1970ലാണ് ജപ്പാൻ അവരുടെ ആദ്യത്തെ ഉപഗ്രഹമായ ഓസുമി വിക്ഷേപിക്കുന്നത്. L-4S റോക്കറ്റ് ഉപയോഗിച്ച് ISAS ആണ് ഈ വിക്ഷേപണം നടത്തിയത്. ISAS ഉപയോഗിച്ചിരുന്നത് ചെറിയ ഖര ഇന്ധന റോക്കറ്റുകളായിരുന്നു. NASDA അമേരിക്കൻ നിർമ്മിത ദ്രവ ഇന്ധന റോക്കറ്റുകൾ റോക്കറ്റുകൾ ഉപയോഗിച്ചു തുടങ്ങി. 1994ലാണ് തദ്ദേശീയമായി നിർമ്മിച്ച ദ്രവ ഇന്ധന റോക്കറ്റുകൾ ജപ്പാൻ ഉപയോഗിച്ചു തുടങ്ങിയത്. H-2 എന്ന റോക്കറ്റ് ആയിരുന്നു ഈ ഇനത്തിൽ ആദ്യത്തേത്. 90കളുടെ അന്ത്യത്തിൽ രണ്ട് H-2 വിക്ഷേപണങ്ങൾ പരാജയപ്പെട്ടതോടെ ജപ്പാന്റെ റോക്കറ്റ് വിക്ഷേപണ സങ്കേതം താൽകാലികമായെങ്കിലും പ്രതിസന്ധിയിലായി.

ജാക്സായുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം H-2A റോക്കറ്റ് ഉപയോഗിച്ചാണ് നടത്തിയത്. 2003 നവംബർ 23നായിരുന്നു H-2A റോക്കറ്റ് ആദ്യമായി വിക്ഷേപിച്ചത്. പതിനഞ്ചു മാസങ്ങൾക്കു ശേഷം 2005 ഫെബ്രുവരി 26നാണ് ഈ റോക്കറ്റ് ഉപയോഗിച്ച് ആദ്യമായി ഒരു കൃത്രിമോപഗ്രഹം ജാക്സാ വിക്ഷേപിക്കുന്നത്. താനെഗാഷിമാ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടന്നത്.

Remove ads

ഗ്രഹാന്തരീയ ദൗത്യങ്ങൾ

1985ലാണ് ഭൂഭ്രമണപഥത്തിനു പുറത്തേക്കുള്ള ജപ്പാന്റെ ആദ്യത്തെ വിക്ഷേപണം നടക്കുന്നത്. ഹാലിയുടെ വാൽനക്ഷത്രത്തെ പഠിക്കുന്നതിനു വേണ്ടി സാക്കിഗാക്കെ, സൂയിസേയി എന്നീ പേടകങ്ങളെ വിക്ഷേപിച്ചു കൊണ്ടാണ് ജപ്പാൻ ഭൂഭ്രമണപഥത്തിനു പുറത്തേക്കു കടന്നത്. 1990ൽ ഹിറ്റൺ എന്ന പേടകവും വിക്ഷേപിച്ചു. ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ച നോസോമി ആണ് ജപ്പാന്റെ ആദ്യത്തെ ഗ്രഹാന്തരീയ ദൗത്യം. 1998ലാണ് ഇത് വിക്ഷേച്ചത്. പക്ഷേ, ഈ ദൗത്യം ഒരു പരാജയമായിരുന്നു. 25143 ഇറ്റോക്കാവ എന്ന ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചു കൊണ്ടുവരുന്നതിനു വേണ്ടി 2003 മേയ് 9ന് ഹയാബുസാ എന്ന ബഹിരാകാശ പേടകത്തെ വിക്ഷേപിച്ചു.[10]

Remove ads

ചാന്ദ്ര ദൌത്യങ്ങൾ

ISAS 1990ൽ ഒരു ചാന്ദ്രദൗത്യം ആസൂത്രണം ചെയ്തെങ്കിലും ചില സാങ്കേതികത്തകരാറുകൾ കാരണം നീട്ടിവെക്കുകയും പിന്നീട് 2007ൽ ആ ദൗത്യം ഉപേക്ഷിക്കുകയും ചെയ്തു.

2007 സെപ്റ്റംബർ 14ന് ജാക്സ കാഗുയ എന്ന ഒരു ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു വിക്ഷേപിച്ചു. SELENE എന്ന പേരിലും ഇതറിയപ്പെട്ടു. 55 ബില്യൻ യെൻ ആയിരുന്നു ഇതിന്റെ വിക്ഷേപണച്ചെലവ്. ചന്ദ്രന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചു പഠിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. 2007 ഒക്ടോബർ 4ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു..[11][12] 2009 ജൂൺ 10ന് അതിന്റെ ദൗത്യം പൂർത്തിയാക്കി ചന്ദ്രന്റെ ഉപരിതലത്തിൽ വീണു.

2024ൽ വിക്ഷേപിച്ച സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (SLIM) ചന്ദ്രനിൽ ഇറങ്ങി. അതീവ കൃത്യതയോടെയുള്ള ലാൻഡിങ് വിജയിച്ചു എങ്കിലും പേടകം തലകീഴായി മറിഞ്ഞു ആണ് ലാൻഡ് ചെയ്തത്.[13]

Remove ads

ഗ്രഹദൌത്യങ്ങൾ

ആന്തരസൗരയൂഥത്തെ കുറിച്ചുള്ള പഠനത്തിലാണ് ജാക്സ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതിൽത്തന്നെ അവയുടെ കാന്തികമണ്ഡലത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനത്തിനാണ് പ്രാമുഖ്യം. ജപ്പാന്റെ ആദ്യത്തെ ദൗത്യമായിരുന്നു ചൊവ്വയെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി വിക്ഷേപിച്ച നൊസോമി. ഇതു പക്ഷെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കാനാവാതെ ചൊവ്വയുടെ 1000 കി.മീറ്റർ അകലെ കൂടി കടന്നുപോവുകയാണുണ്ടായത്. ജാക്സായുടെ മുൻഗാമിയായിരുന്ന ISAS ആയിരുന്നു ഇതു വിക്ഷേപിച്ചത്. തുടർന്ന് 2010 മെയ് 20ന് ജാക്സയുടെ നേതൃത്വത്തിൽ ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി അകാത്‌സുകി എന്ന പേടകവും സൂര്യനെ കുറിച്ചു പഠിക്കുന്നതി വേണ്ടി ഇക്കാറസ് എന്ന പേടകവും വിക്ഷേപിച്ചു. തീരുമാനിച്ചിരുന്നതു പോലെ 2010 ഡിസംബർ 7ന് അകാത്‌സുകിക്ക് ശുക്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാനായില്ല. ശ്രമകരമായ പ്രവർത്തനങ്ങൾക്കൊടുവിൽ 2015 ഡിസബർ 7നാണ് ശാസ്ത്രജ്ഞർക്ക് ഇതിനെ ശുക്രന്റെ ഭ്രമണപഥത്തിലെത്തിക്കാനായത്. ജപ്പാന്റെ വിജയിച്ച ആദ്യത്തെ ഗ്രഹാന്തര ദൗത്യമായിരുന്നു ഇത്. ശുക്രന്റെ ട്രോപോസ്ഫിയറിന്റെ മുകൾഭാഗത്തുള്ള കാറ്റിന് ശുക്രന്റെ സ്വയം ഭ്രമണത്തെക്കാൾ വേഗത കൂടുത്തലാണെന്ന് കണ്ടെത്തിയതാണ് അക്കാത്‌സുക്കിയുടെ പ്രധാന സംഭാവന.

വ്യാഴത്തെ കുറിച്ചു പഠിക്കുന്നതിനുള്ള ദൗത്യമായ ലാപ്ലെയ്സിൽ ജാക്സയും അംഗമാണ്. ജാക്സയുടെ ഇതിലുള്ള സംഭാവന വ്യാഴത്തിന്റെ കാന്തികമണ്ഡലത്തെ കുറിച്ചു പഠിക്കുന്നതിനുള്ള ജൂപ്പിറ്റർ മാഗ്നെറ്റോസ്ഫെറിക് ഓർബിറ്റർ (JMO) എന്ന പേടകമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജ്യൂസ് എന്ന പേടകത്തോടൊപ്പമായിരിക്കും ഇതിനെ വിക്ഷേപിക്കുക. ജ്യൂസ് ലാപ്ലെയ്സ് ദൗത്യത്തിന്റെ ഭാഗമായി വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിനെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി യൂറോപ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപ്പിക്കുന്ന പേടകമാണ്. റേഡിയോ & പ്ലാസ്മാ വേവ് ഇൻവെസ്റ്റിഗേഷൻ (RPWI), പാർടിക്ക്‌‌ൾ എൻവെയോൺമെന്റ് പാക്കേജ് (PEP), ഗാനിമീഡ് ലേസർ അൾടിമീറ്റർ (GALA) എന്നീ ഉപകരണങ്ങളും ജാക്സായുടെ സംഭാവനകളാണ്.

ജാക്സായുടെ അടുത്ത പ്രധാന ദൗത്യം ചൊവ്വയെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുന്നതിനു വേണ്ടി വിക്ഷേപിക്കുന്ന മാർഷ്യൻ മൂൺ എക്സ്പ്ലോറർ ആണ്.[14][15] ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ചുള്ള പഠനമാണ് പ്രധാന ഉദ്ദേശ്യം.[16] ഫോബോസിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കുക, ഡിമോസിനെ നിരീക്ഷിക്കുക, ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചു പഠിക്കുക എന്നീ ജോലികളാണ് മാർഷ്യൻ മൂൺ എക്സ്പ്ലോററിന് ചെയ്യാനുള്ളത്.[17] 2022ൽ ഈ പേടകം വിക്ഷേപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.[18]

Remove ads

സോളാർ സെയിൽ ഗവേഷണം

2004 ഓഗസ്റ്റ് 9ന് ISAS രണ്ടു സോളർ സെയിൽ പ്രൊപ്പൽഷൻ സംവിധാനങ്ങൾ വിജയകരമായി പരീക്ഷിച്ചു. സൗണ്ടിംഗ് റോക്കറ്റുകളിലാണ് ഇതുപയോഗിച്ചത്. 2006 ഫെബ്രുവരി 22ന് വിക്ഷേപിച്ച അകാരി ദൗത്യത്തിൽ ഭാഗികമായി സോളാർ സെയിൽ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2006 സെപ്റ്റംബർ 23ന് വിക്ഷേപിച്ച സോളാർ-ബി എന്ന ബഹിരാകാശ പേടകത്തിലും സോളാർ സെയിൽ ഉപയോഗപ്പെടുത്തി എങ്കിലും ആ പേടകം നിയന്ത്രണം നഷ്ടപ്പെട്ട് കൈവിട്ട് പോകുകയാണുണ്ടായത്. ഇക്കാറസ് സോളാർ സെയിൽ 2010 മെയ് 20ന് വിക്ഷേപിച്ചു. 2020നു ശേഷം വ്യാഴത്തിലേക്കും ഒരു സോളാർ സെയിൽ ദൗത്യം ആസൂത്രണം ചെയ്തു വരുന്നു.

ഇൻഫ്രാറെഡ് ജ്യോതിഃശാസ്ത്രം

Thumb
ASTRO-E

ജപ്പാന്റെ ആദ്യത്തെ ഇൻഫ്രാറെഡ് ജ്യോതിശാസ്ത്ര സംരാഭം IRTS എന്ന 15 സെ.മീറ്റർ ബഹിരാകാശ ദൂരദർശിനിയാണ്. 1995ലായിരുന്നു ഇത് വിക്ഷേപിച്ചത്.അതിന്റെ ഒരു മാസത്തെ ജീവിത കാലയളവിനുള്ളിൽ ആകാശത്തിന്റെ 7% സ്കാൻ ചെയ്തു.

പിന്നീട് 2006 ഫെബ്രുവരി 21ന് അകാരി എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചു. 68സെ.മീറ്റർ ദൂരദർശിനിയായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്.[19]

അടുത്ത ഇൻഫ്രാറെഡ് ദൗത്യമായ സ്പൈക്കയിൽ യാന്ത്രിക ശീതീകരണ സംവിധാനമായിരിക്കും ഉപയോഗിക്കുക. ഇതിലൂടെ പേടകത്തെ താണ താപനിലയിൽ നിർത്തുന്നതിനു നിർത്തുന്നതിനു വേണ്ടി ദ്രവീകൃത ഹീലിയം ഉപയോഗിക്കുന്നത് ഒഴിവാക്കാം. 4.5K താപനിലയിലായിരിക്കും ഇത് പ്രവർത്തിക്കുക. ലൻഗ്രാൻഷെ പോയന്റ് 2ലാണ് സ്പൈക്ക്യുടെ സ്ഥാനം. 2027ലോ 2028ലോ ആയിരിക്കും ഇതിന്റെ വിക്ഷേപണം. ഇ.എസ്‌.എയുടെയും നാസയുടെയും ഓരൊ ഉപകരണങ്ങളും ഇതിലുണ്ടാവും.[20]

Remove ads

എക്സ്-റേ ജ്യോതിഃശാസ്ത്രം

ഹാക്കുച്ചോ വിക്ഷേപിച്ചു കൊണ്ട് 1979ൽ ജപ്പാൻ എക്സ്-റേ ജ്യോതിശാസ്ത്ര രംഗത്ത് പ്രവേശിച്ചു. ഹിനോടോറി, ടെന്മാ, ജിംഗാ, ASCA എന്നിവ തുടർന്നു വിക്ഷേപിച്ചു.

2000ൽ അഞ്ചാമത്തെ ബഹിരാകാശ നിലയമായ ആസ്ട്രോ-ഇയുടെ വിക്ഷേപണം പരാജയപ്പെട്ടു. അതിനു ശേഷം അഞ്ചു വർഷം കഴിഞ്ഞാണ് അവർ അടുത്ത എക്സ്-റേ ബഹിരാകാശ ദൗത്യ്ത്തിനു തയ്യാറാവുന്നത്.

2005 ജൂലൈ 10ന് സുസാക്കു എന്ന എക്സ്-റേ ബഹിരാകാശ ദൗത്യം വിക്ഷേപിച്ചു. ഇതിൽ ഒരു എക്സ്-റേ ദൂരദർശിനി ഉണ്ടായിരുന്നില്ല. എക്സ്-റേ സ്പെക്ട്രോമീറ്റർ(XRS) എക്സ്-റേ ഇമേജിംഗ് സ്പെക്ട്രോമീറ്റർ(XIS) ഹാർഡ് എക്സ്-റേ ഡിറ്റക്റ്റർ(HXD) എന്നിവയായിരുന്നു അതിലുണ്ടായിരുന്ന ഉപകരണങ്ങൾ. പക്ഷ് ഇതിലെ എക്സ്-റേ സ്പെക്ട്രോമീറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുകയുണ്ടായില്ല.

മോണിറ്റർ ഓഫ് ആൾ-സ്കൈ എക്സ്-റേ ഇമേജ്(MAXI) ആയിരുന്നു ജപ്പാന്റെ അടുത്ത ബഹിരാകാശ എക്സ്-റേ ദൗത്യം. തുടർച്ചായായി ബഹിരാകാശത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്..[21] 2016 ഫെബ്രുവരി 17ന് ഹിറ്റോമി വിക്ഷേപിച്ചു.

Remove ads

സൗരനിരീക്ഷണം

ഹിനോടീരി എക്സ്-റേ നിരീക്ഷണ പൃടകം വിക്ഷേപിച്ചു കൊണ്ട് 80കളുടെ തുടക്കത്തിലാണ് ജപ്പാൻ സൗരനിരീക്ഷണം ആരംഭിച്ചത്. ഹൈനോഡ് (Solar-A) പേടകം 2006സെപ്റ്റംബറിൽ വിക്ഷേപിച്ചു. സോളാർ-സി 2020നു ശേഷം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

റേഡിയോ ജ്യോതിഃശാസ്ത്രം

1998ൽ ജപ്പാൻ ഹൽകാ ദൗത്യം വിക്ഷേപിചു.പൾസാറുകളെ നിരീക്ഷിക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. 2005 ഈ ദൗത്യം അവസാനിച്ചു. 2006ൽ ആസ്ട്രോ-ജി എന്ന ദൗത്യത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.

റേഡിയോ ജ്യോതിഃശാസ്ത്രം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads