ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി
പോളിഷ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ From Wikipedia, the free encyclopedia
Remove ads
ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി (പോളിഷ്: Uniwersytet Jagielloński, ലത്തീൻ: Universitas Iagellonica Cracoviensis) പോളണ്ടിയിലെ ക്രാക്കോവിൽ സ്ഥിതിചെയ്യുന്ന ഒരു ഗവേഷണ സർവ്വകലാശാലയാണ്. യൂണിവേഴ്സിറ്റിഓഫ് ക്രാക്കോവ് എന്നും അറിയപ്പെടുന്നു. 1364 ൽ കാസിമിർ മൂന്നാമൻ സ്ഥാപിച്ച ഈ വിദ്യാലയം പോളണ്ടിലെ ഏറ്റവും പഴയ സർവകലാശാല, മദ്ധ്യ യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാല, ലോകത്തിലെ ഇന്നും നിൽക്കുന്ന ഏറ്റവും പഴക്കമുള്ള സർവകലാശാലകളിൽ ഒന്ന് എന്നീ വിശേഷങ്ങളോടുകൂടിയതാണ്. ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളിൽ, ഗണിതശാസ്ത്രജ്ഞനും ജ്യാതിശാസ്ത്രജ്ഞനുമായിരുന്ന നിക്കോളാസ് കോപ്പർനിക്കസ്, പോളണ്ടിലെ രാജാവ് ജോൺ III സോബേസ്സ്കി, പോപ്പ് ജോൺ പോൾ രണ്ടാമൻ, നോബൽ സമ്മാന ജേതാക്കളായ ഇവോ ആൻഡ്രിക്, വിസ്ലാവ സിംബോഴ്സ്ക എന്നിവരാണ് എന്നീ പ്രമുഖർ ഉൾപ്പെടുന്നു.
ജാഗീല്ലോണിയൻ യൂണിവേഴ്സിറ്റി കാമ്പസ്, ക്രാക്കോവ് നഗരത്തിനുള്ളിൽ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads