ഈശോസഭ
From Wikipedia, the free encyclopedia
Remove ads
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷ സന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, ലൂഥറുടേയും മറ്റും കലാപത്തിന് മറുപടിയായി കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation) വലിയ സംഭാവന നൽകി.[2]
വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, കത്തോലിക്കാ സഭ സംഘടിപ്പിച്ച നവീകരണസംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസിലും ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads