കെ.ഡി.ഇ.

From Wikipedia, the free encyclopedia

Remove ads

കെഡിഇ (കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ്) എന്നത് ഒരു അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹമാണ്.[1] ലിനക്സ്, വിൻഡോസ് ഫ്രീബിഎസ്ഡി എന്നീ പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലികേഷനുകൾ ഈ സമൂഹം പുറത്തിറക്കുന്നു. കെഡിഇയുടെ പ്രധാന ഉൽപ്പന്നം പ്ലാസ്മാ വർക്ക്സ്പേസ് ആണ്. കുബുണ്ടു, ഓപ്പൺസൂസി മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സ്ഹജമായ പണിയിട സംവിധാനമാണ് പ്ലാസ്മ.[2]

വസ്തുതകൾ സ്ഥാപകൻ(ർ), തരം ...

ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ സമൂഹത്തിന്റ ലക്ഷ്യങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവർത്തിക്കുന്നു. കെഓഫീസ്, കെഡെവലപ്, അമറോക്ക്, കെ3ബി തുടങ്ങിയവയിൽ ചിലതാണ്. ക്യൂട്ടി ടൂൾക്കിറ്റിനെ അടിസ്ഥാനമാക്കിയ ആപ്ലികേഷനുകളാണ് കെഡിഇ പുറത്തിറക്കുന്നത്. ഈ ടൂൾകിറ്റിന്റെ അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂട്ടി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂട്ടി 4-ൽ നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ വിൻഡോസ്, മാക് ഒഎസ് എക്സ് എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു.

നോക്കിയ ട്രോൾടെക്കിന്റെ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് നിർമ്മിച്ചിരിക്കുന്ന കെ.ഡി.ഇ ആപ്ലികേഷനുകൾ നിലവിൽ ഗ്നു/ലിനക്സ് പ്രവർത്തകസംവിധാനങ്ങൾക്കു പുറമേ വിൻഡോസ്, മാക് തുടങ്ങിയയിലും പ്രവർത്തിക്കും.

Remove ads

സാങ്കേതിക വശങ്ങൾ

Thumb
കെഡിഇ നിർവ്വഹണ രേഖാ ചിത്രം

കെഡിഇയുടെ സാങ്കേതിക തട്ടകം മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ്. ഡെവലപ്പ്മെന്റ് പ്ലാറ്റ്ഫോം, വർക്ക്സ്പേസ്, ആപ്ലികേഷൻസ് എന്നിവയാണവ.

കെഡിഇ പ്ലാറ്റ്ഫോം

കെഡിഇ ആപ്ലികേഷനുകൾ പ്രവർത്തിക്കാനാവശ്യമായ ലൈബ്രറികളും സേവനങ്ങളും അടങ്ങിയതാണ് കെഡിഇ ഡെവലപ്പ്മെന്റ് പ്ലാറ്റ്ഫോം. സോളിഡ്, നെപ്പോമുക്, ഫോനോൺ എന്നിവയാണ് പ്രധാന ലൈബ്രറികൾ. കെഡിഇലിബ്സ്, കെഡിഇപിംലിബ്സ്, കെഡിഇബേസ്-റൺടൈം എന്നിവയാണ് പ്രധാന പാക്കേജുകൾ. ഇവ നിർബന്ധമായും എൽജിപിഎൽ, ബിഎസ്ഡി, എംഐടി, എക്സ്11 അനുമതിപത്രങ്ങളിലൊന്നിലായി വേണം പ്രസിദ്ധപ്പെടുത്താൻ.[3] പ്ലാറ്റ്ഫോം സി++ലാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും മറ്റു ഭാഷാ ഘടകങ്ങളും കെഡിഇ ഭാഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.[4]

പ്ലാസ്മ വർക്ക് സ്പേസ്

കെഡിഇ ആപ്ലികേഷനുകൾ പ്രവർത്തിക്കുന്നതിനുള്ള പണിയിട പരിസ്ഥിതിയായി പ്ലാസ്മാ വർക്ക്സ്പേസ് നിലകൊള്ളുന്നു.[5] ഇതിലെ പ്രധാന ഘടകങ്ങൾ ക്വിൻ, കെഡിഎം, പ്ലാസ്മാ കോർ ലൈബ്രറികൾ, ക്ലിപ്പർ, കെസിസ്ഗാർഡ്, സിസ്റ്റം സെറ്റിംഗ്സ് എന്നിവയാണ്. പ്ലാസ്മ വിവിധ തരത്തിൽ ലഭ്യമാണ്. ഡെസ്ക്ടോപ്പുകൾക്കായി പ്ലാസ്മ ഡെസ്ക്ടോപ്പ്, നെറ്റ്ബുക്കുകൾക്കായി പ്ലാസ്മ നെറ്റ്ബുക്ക്, ടാബ്ലറ്റുകൾക്കും സ്മാർട്ഫോണുകൾക്കുമായി പ്ലാസ്മ ആക്റ്റീവ് എന്നിവയാണ് പ്ലാസ്മയുടെ വിവിധ രൂപങ്ങൾ.[6]

കെഡിഇ ആപ്ലികേഷൻസ്

കെഡിഇ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആപ്ലികേഷനുകളാണ് കെഡിഇ ആപ്ലികേഷൻസ്. ഒക്കുലാർ, കെടോറന്റ്, കെക്സി, കെപാർട്ടീഷൻ മാനേജർ എന്നിവയാണ് പ്രധാനപ്പെട്ട കെഡിഇ ആപ്ലികേഷനുകൾ. കെഡിഇ ആപ്ലികേഷനുകൾ മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്ലാസ്മയല്ലാത്ത മറ്റു പണിയിടങ്ങളിലും പ്രവർത്തിക്കും. എന്നാൽ കോർ ലൈബ്രറികളും പാക്കേജുകളും അത്യാവശ്യമാണ്. ഈ ആപ്ലികേഷനുകളെല്ലാം വിവിധ കൂട്ടങ്ങളായാണ് കെഡിഇ പുറത്തിറക്കുന്നത്. കെഡിഇ ഗ്രാഫിക്സ്, കെഡിഇ നെറ്റ്വർക്ക്, കെഡിഇ യൂട്ടിലിറ്റീസ് എന്നിവയാണ് പ്രധാന കൂട്ടങ്ങൾ. ഇതിൽ ഭൂരിഭാഗവും കെഡിഇയുടെ സാധാരണ പുറത്തിറക്കൽ ചക്രം പിന്തുടരുന്നവയാണെങ്കിലും ചിലതെല്ലാം വെവ്വേറെ സമയത്താണ് പുറത്തിറങ്ങാറുള്ളത്,

Remove ads

കെഡിഇ ചിഹ്നം

കെ.ഡി.ഇ മലയാളം

കെ.ഡി.ഇ പണിയിടസംവിധാനം മലയാളത്തിലും ലഭ്യമാണു്. കെ.ഡി.ഇയുടെ 4.1 പതിപ്പു് മുതൽ മലയാളം ഔദ്യോഗികമായി പിന്തുണയ്ക്കപ്പെടുന്നു. ഫയൽ മാനേജർ, മൾട്ടിമീഡിയ പ്രയോഗങ്ങൾ, കളികൾ, ഇന്റർനെറ്റ് പ്രയോഗങ്ങൾ തുടങ്ങി മിക്ക സോഫ്റ്റ്‌‌വെയറുകലും പൂർണ്ണമായും മലയാളത്തിൽ തന്നെ ഉപയോഗിക്കാനാവും. കെ.ഡി.ഇ മലയാളത്തിൽ ലഭ്യമാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മയാണു്.

അവലംബം

കൂടുതൽ വിവരങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads