കർബല
From Wikipedia, the free encyclopedia
Remove ads
ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. (62 മൈൽ) തെക്കുപടിഞ്ഞാറായി ഇറാഖിൻറെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കർബല (അറബി: كربلاء). ഇത് റസാസ തടാകം എന്നുകൂടി അറിയപ്പെടുന്ന മിൽഹ് തടാകത്തിന് ഏതാനും മൈൽ കിഴക്കായി സ്ഥിതിചെയ്യുന്നു.[2][3] 1,218,732 (2018) ജനസംഖ്യയുള്ള കർബല പട്ടണം, കർബല സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എ.ഡി. 680ൽ നടന്ന കർബല യുദ്ധത്തിന്റെ പേരിലാണ് കർബല പ്രശസ്തമായത്. മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. ഇമാം ഹുസൈൻ ഷ്രിനിന്റെ ജന്മസ്ഥലം കൂടിയാണ് കർബല. ഹുസൈൻ ബിൻ അലിയുടെ (ഇമാം ഹുസൈൻ) ശവകുടീരം എന്ന നിലയിലും കർബല അറിയപ്പെടുന്നു. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്തുന്നു. ഷിയാ മുസ്ലികളും സുന്നി മുസ്ലികളും കർബലയെ വിശുദ്ധ സ്ഥലമായി കാണുന്നു.[4]
Remove ads
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads