കിബിബൈറ്റ്

From Wikipedia, the free encyclopedia

Remove ads

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിബിബൈറ്റ് (kibibyte). ആയിരത്തി ഇരുപത്തിനാലു ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ്. കിലോ ബൈനറി ബൈറ്റ് (kilobinary byte) എന്നതിന്റെ ചുരുക്കമാണ് കിബിബൈറ്റ്, ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ (International Electrotechnical Commission) 2000ത്തിൽ കൊണ്ടുവന്നതാണ് ഇത് . കിബിബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KiB എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.

കൂടുതൽ വിവരങ്ങൾ ഡെസിമൽ, വാല്യൂ ...

1 കിബിബൈറ്റ് = 2^10 ബൈറ്റ് = 1,024 ബൈറ്റ് [1]

കമ്പ്യൂട്ടർ ശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിൽ കിലോബൈറ്റ് എന്നാൽ 1024 ബൈറ്റുകൾ എന്ന് കണക്കാക്കപ്പെട്ടിരുന്നു എന്നാൽ അന്താരാഷ്‌ട്ര ഏകക വ്യവസ്ഥയനുസരിച്ച് കിലോ എന്നു പറയുമ്പോൾ 1000 എന്നാണർഥമാക്കുക, ഈയൊരു പിഴവും ആശയക്കുഴപ്പവും ഇല്ലാതാക്കുവാനും, ബൈനറി ഗുണിതങ്ങൾക്ക് ഒരു ഏകീകൃത അളവ് സമ്പ്രദായവും നൽകാൻ വേണ്ടിയാണ് ഇങ്ങനൊരു അളവ് രീതി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads