കിങ്ങ്മാൻ റീഫ്

From Wikipedia, the free encyclopedia

കിങ്ങ്മാൻ റീഫ്
Remove ads

ഏറെക്കുറെ പൂർണ്ണമായി സമുദ്രത്തിനടിയിലുള്ളതും മനുഷ്യവാസമില്ലാത്തതുമായ ഒരു ത്രികോണാകൃതിയിലുള്ള ദ്വീപാണ് കിങ്ങ്മാൻ റീഫ് /ˈkɪŋmən/. ഇത് കിഴക്കുപടിഞ്ഞാറ് 18 കിലോമീറ്ററും തെക്കുവടക്ക് 9 കിലോമീറ്ററും വലിപ്പമുള്ളതാണ്.[1] വടക്കൻ പസഫിക് സമുദ്രത്തിൽ, ഹവായിയൻ ദ്വീപുകൾക്കും അമേരിക്കൻ സമോവയ്ക്കും ഏകദേശം മദ്ധ്യത്തിലായി 6°23′N 162°25′W എന്ന സ്ഥാനത്താണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[2][3] വടക്കൻ ലൈൻ ദ്വീപുകളിൽ ഏറ്റവും വടക്കായി പാൽമൈറ അറ്റോൾ എന്ന അടുത്തുള്ള ദ്വീപിന് 67 കിലോമീറ്റർ വടക്കുപടിഞ്ഞാറും ഹൊണോലുലുവിന് 1720 കിലോമീറ്റർ തെക്കുമായാണ് ഇതിന്റെ സ്ഥാനം.[2]

വസ്തുതകൾ രാജ്യം, Region ...
Thumb
കിങ്ങ്മാൻ റീഫിന്റെ ഓർത്തോഗ്രാഫിക് പ്രൊജക്ഷൻ.
Thumb
നാസയുടെ എൻ.എൽ.ടി. ലാൻഡ്സാറ്റ് 7 എടുത്ത വർണ്ണചിത്രം.

80 മീറ്റർ ആഴമുള്ള ഒരു ലഗൂണിനു ചുറ്റുമായാണ് ഈ റീഫ് സ്ഥിതിചെയ്യുന്നത്.[1] റീഫിനുള്ളിലുള്ള പ്രദേശത്തിന്റെ വിസ്തീർണ്ണം 76 ചതുരശ്രകിലോമീറ്റർ വരും. കിഴക്കൻ അതിർത്തിയിൽ 8000 ചതുരശ്രമീറ്ററിൽ പവിഴപ്പുറ്റുകളുടെ അവശിഷ്ടവും 4000 ചതുരശ്രമീറ്ററിൽ വലിയ കക്കകളും നിറഞ്ഞ രണ്ട് കരഭാഗങ്ങളുണ്ട്.[4] തീരത്തിന്റെ ആകെ നീളം 3 കിലോമീറ്ററാണ്.[2] ഏറ്റവും ഉയർന്ന കരഭാഗം സമുദ്രനിരപ്പിന് 1.5 മീറ്റർ മാത്രം ഉയരത്തിലാണ്.[4] മിക്ക സമയത്തും ഈ കരഭാഗം പോലും ജലാവൃതമാണ്. അക്കാരണത്താൽ കിങ്ങ്മാൻ റീഫ് സമുദ്രയാത്രയ്ക്ക് ഭീഷണിയാണ്. ഇവിടെ പ്രകൃതിവിഭവങ്ങളൊന്നും തന്നെയില്ല. വാസയോഗ്യമല്ലാത്തതിനാൽ മനുഷ്യർ നടത്തുന്ന ഒരു ഉത്പാദന/നിർമ്മാണപ്രവൃത്തികളും ഇവിടെ നടക്കുന്നില്ല.[2]

Remove ads

പരിസ്ഥിതി

Thumb
കിംഗ്മാൻ‌ റീഫിലെ നനവില്ലാത്ത ഭാഗം. തെങ്ങിൻ തൈ വളരുന്നത് ശ്രദ്ധിക്കുക.

സമുദ്രജീവികളുടെ വളരെ വൈവിധ്യമുള്ള ഒരു ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ് കിങ്മാൻ റീഫ്. ആഴംകുറഞ്ഞഭാഗത്ത് ധാരാളമായ കാണപ്പെടുന്ന ജയ്ന്റ് ക്ലാമുകൾക്കു പുറമേ 38 ജനുസിൽപ്പെടുന്ന 130 ഓളം സ്പീഷീസ് പവിഴങ്ങളും ഈ റീഫിലുണ്ട്.


ഇതും കാണുക

  • ഗുവാനോ ദ്വീപ് അവകാശവാദങ്ങളുടെ പട്ടിക

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads