കൊല്ലം ജംഗ്‌ഷൻ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia

കൊല്ലം ജംഗ്‌ഷൻ തീവണ്ടി നിലയംmap
Remove ads

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തീവണ്ടി നിലയമാണ് കൊല്ലം ജംഗ്‌ഷൻ. കേരളത്തിലെ തന്നെ ആദ്യ തീവണ്ടി നിലയങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം നഗരത്തിലെ 4 നിലയങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് കൊല്ലം ജംഗ്‌ഷൻ. തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കൊല്ലം - തിരുവനന്തപുരം പാതയിലാണ് ഈ തീവണ്ടി നിലയം സ്‌ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത ഇവിടെ നിന്ന് ആരംഭിക്കുന്നു. [1] തിരുവിതാംകൂറിൽ തീവണ്ടി സർവ്വീസ് ആരംഭിച്ചപ്പോൾ കൊല്ലം-മദ്രാസ് മീറ്റർ ഗേജ് പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1902-ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ആദ്യത്തെ യാത്രാതീവണ്ടി രണ്ടു കൊല്ലത്തിനു ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1904 നവംബർ 26ന് കൊല്ലം - ചെങ്കോട്ട റെയിൽപാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂർ വരെ മാത്രമാണ്. കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററായിരുന്ന രാമയ്യയാണ് വണ്ടിയെ പതാക വീശി യാത്രയാക്കിയത്. തീവണ്ടി പുറപ്പെടുമ്പോൾ 21 ആചാരവെടികൾ മുഴങ്ങിയിരുന്നു. ആദ്യത്തെ ട്രെയിനിന് 'ധൂമശകടാസുരൻ' എന്നാണ് തദ്ദേശവാസികൾ പേര്‌ നൽകിയത്.

വസ്തുതകൾ കൊല്ലം ജംഗ്ഷൻ ക്വയിലോൺ ജംഗ്ഷൻ, General information ...
Thumb
കൊല്ലം തീവണ്ടി നിലയം 1904ൽ

തീവണ്ടിയുടെ ഭാഗങ്ങൾ തൂത്തുക്കുടിയിൽ നിന്ന് പത്തേമാരിയിൽ കൊച്ചുപിലാമൂട് തുറമുഖത്ത് എത്തിച്ച് അവിടെ നിന്നും കാളവണ്ടിയിലും മറ്റും കൊല്ലത്തെത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ട്രയിൻ ഓടിച്ചത്. തീവണ്ടി എന്നാൽ എന്തെന്ന് അന്ന് സാധാരണക്കാർക്ക് അറിയില്ലായിരുന്നു. ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു. 1918ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി സേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി.

Remove ads

പ്ലാറ്റ്ഫോമുകൾ

ആറു പ്ലാറ്റ്ഫോമുകളുള്ള കൊല്ലത്ത് 17 ട്രാക്കുകളാണുള്ളത്. ഇവയിൽ 2 ട്രാക്കുകൾ മെമ്മു ഷെഡിലേക്കാണ് പോകുന്നത്. 75 പ്രതിദിന തീവണ്ടികളും മറ്റ് പ്രതിവാര തീവണ്ടികളും ഉൾപ്പെടെ ആഴ്ചയിൽ 140 ട്രയിനുകൾ കൊല്ലത്തുകൂടി സർവീസ് നടത്തുന്നുണ്ട്. ദിവസേന ശരാശരി 23,479 ആളുകൾ സ്റ്റേഷനിലെത്തുന്നു. തിരക്കിന്റെ കാര്യത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനമുണ്ട് കൊല്ലത്തിന്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ചാക്കയിലേക്ക് പരവൂർ വഴിയുള്ള പാത തുറന്നത് 1918 ജനുവരി നാലിനാണ്. ആദ്യപാതയായ കൊല്ലം-പുനലൂരിന്റെ ഗേജ്മാറ്റം 2010 മേയ് 12നു പൂർത്തിയായി [2] കൊല്ലം സ്റ്റേഷനിൽ തെക്ക്, വടക്ക് ഭാഗങ്ങളിലായി 2 പ്രവേശന കവാടങ്ങളാണ് ഉള്ളത്.

1, 1A പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,330.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്.[2] [3] കൊല്ലത്തെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വൺ, വൺ (എ) ട്രാക്കുകളിൽനിന്നായി രണ്ടുവശത്തേക്കും ഒരേസമയം 24 കോച്ചുകൾ വരെയുള്ള ഓരോ ട്രയിനുകൾക്കു പുറപ്പെടാം ഇതിനു പുറമെ 55 കോച്ചുകൾ വരെയുള്ള ട്രയിൻ ഒരുസമയം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിടാം എന്ന പ്രത്യേകതയും ഉണ്ട്.[2] 1976 സെപ്റ്റംബർ 14-ന് അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന കമലാപതി ത്രിപാഠിയാണ് പുതിയ റെയിൽവേ മന്ദിരം ഉദ്ഘാടനം ചെയ്തത്.

കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം - കായംകുളം തീവണ്ടി പാത ...
Remove ads

സേവനങ്ങൾ[4]

  • കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സെന്റർ
  • പ്രീപെയ്ഡ് പാർക്കിങ്ങ്
  • പ്രീപെയ്ഡ് ആട്ടോ
  • ഭക്ഷണശാലകൾ
  • പാഴ്സൽ ബുക്കിങ്ങ്
  • ഓവർ ബ്രിഡ്ജ്
  • റെയിൽവേ കോടതി
  • റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്
  • ഏടിഎം.
  • വിശ്രമകേന്ദ്രങ്ങൾ
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads