കൂറ്റനാട്

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia

കൂറ്റനാട്
Remove ads

കേരളത്തിൽ പാലക്കാട്‌ ജില്ലയിൽ പട്ടാമ്പിക്ക് അടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കൂറ്റനാട്‌. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലായി - പാലക്കാട് പട്ടണത്തിൽ നിന്നും 65 കി.മി.ഉം തൃശൂര് നിന്നും 40 കി.മി.ഉം അകലെയായി സ്ഥിതിചെയ്യുന്നു. ഗുരുവായൂർ - പട്ടാമ്പി, പൊന്നാനി - പാലക്കാട് പാതയിലെ ഒരു സുപ്രധാന പട്ടണവും തൃത്താല നിയമസഭാമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം കൂടിയാണ് കൂറ്റനാട്‌.

കൂറ്റനാട്
Thumb
കൂറ്റനാട്
10.761267°N 76.120947°E / 10.761267; 76.120947
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) {{{ഭരണസ്ഥാപനങ്ങൾ}}}
{{{ഭരണസ്ഥാനങ്ങൾ}}}
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
679533
+91 466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
Remove ads

സ്ഥലപ്പേരിന്റെ ഉൽഭവം

പറയിപെറ്റ പന്തിരു കുലത്തിലെ അംഗമായ ഉപ്പുകൂറ്റന്റെ നാട് എന്നത് പിൽക്കാലത്ത് കൂറ്റനാട്‌ എന്ന് അറിയപ്പെടുന്നു.

ചരിത്രം

Thumb
എ.ഡി 9/10 നൂറ്റാണ്ടിൽ നിർമിച്ച കട്ടിൽമാടം ക്ഷേത്രം.

പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്ന കൂറ്റനാട്‌ 1766-ൽ ടിപ്പുവിന്റെ പടയോട്ടതിനു ശേഷം മൈസൂർ രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും പിന്നീട് മലബാറിൽ ഉൾപ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴിൽ വന്നു. അന്നത്തെ മലബാർ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതൽ കാസർഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ പൊന്നാനി ഉൾപ്പെട്ട പ്രദേശങ്ങൾ കൂറ്റനാട് താലൂക്കിൽ ഉൾപ്പെട്ടതായി ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം കൂറ്റനാട്‌ പാലക്കാട് ജില്ലയുടെ ഭാഗമായി. പട്ടാമ്പി താലൂക്കിലാണ് കൂറ്റനാട് ഉൾപ്പെടുന്നത്

Remove ads

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി,തൃത്താല,പെരിങ്ങോട്,ചാലിശ്ശേരി, തൃശൂർ ജില്ലയിലെ കുന്നംകുളം, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം , എടപ്പാൾ, കുറ്റിപ്പുറം എന്നിവ സമീപപ്രദേശങ്ങളാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഇവിടെയുണ്ട്. വട്ടേനാട് ഹൈസ്കൂൾ,മേഴത്തൂർ ഹൈസ്കൂൾ, ചാത്തന്നൂർ ഹൈസ്കൂൾ, കുമാരനെല്ലൂർ ഹൈസ്കൂൾ, ഖോകലെ ഹൈസ്കൂൾ, പെരിങ്ങോട് ഹൈസ്കൂൾ, ചാലിശ്ശേരി ഹൈസ്കൂൾ, തൃത്താല ഹൈസ്കൂൾ എന്നിവയാകുന്നു അടുത്തുള്ള പ്രധാന പ്രധാന വിദ്യാലയങ്ങൾ. നാഗലശ്ശേരി ഗവർമെന്റ് ഹൈസ്കൂൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads