കുബേരൻ
From Wikipedia, the free encyclopedia
Remove ads
ഹിന്ദു മതത്തിൽ ധനത്തിന്റെ അധിപതിയായ ദേവനാണ് വിശ്രവസിന്റെ മകനായ കുബേരൻ. വൈശ്രവണൻ എന്നറിയപ്പെടുന്നു. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. കുബേരനെ കുറിച്ച് ഗണപതി പുരാണങ്ങളിൽ പരാമർശിക്കുന്നത്. വടക്ക് ദിക്കിന്റെ അധിപതിയായും കണക്കാക്കുന്നു.[1]
Remove ads
ഉത്ഭവം
രാമായണത്തിലും വിവരിച്ചിട്ടുള്ള ഐതിഹ്യ കഥകൾ പ്രകാരം പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിനും ഭരദ്വാജമഹർഷിയുടെ പുത്രിക്കും ജനിച്ച മകനാണ് വൈശ്രവണൻ എന്നും അറിയപ്പെടുന്ന കുബേരൻ. ബ്രഹ്മാവിന്റെ അനുഗ്രഹത്താലാണ് കുബേരന് അസുരന്മാർ ഉപേക്ഷിച്ച ലങ്കാനഗരം ലഭിക്കുന്നത്. പിന്നീട് രാവണനും സഹോദരൻ കുംഭകർണ്ണനും ലങ്കയുടേയും പുഷ്പകവിമാനത്തിന്റേയും ഉടമസ്ഥതയ്ക്ക് കുബേരനോടു കലഹത്തിനു വരുകയും പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അവയെ അനുജന്മാർക്കു നൽകുകയും ചെയ്തു. പിന്നീട് ശിവന്റെ അനുഗ്രഹത്തോടെ കൈലാസത്തിനടുത്ത് അളകാപുരി എന്ന പുരം നിർമ്മിച്ച് ധനാധീശനായി വാഴുകയും ചെയ്തു.[1]
Remove ads
ഇതും കാണുക
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads