കുമിംഗ്താങ്
From Wikipedia, the free encyclopedia
Remove ads
റിപ്പബ്ലിക് ഓഫ് ചൈനയിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് കുമിംഗ്‌താങ് പാർട്ടി[3] (/ˌkwoʊmɪnˈtɑːŋ/ or /-ˈtæŋ/;[4] കെ.എം.ടി.). ഈ കക്ഷിയുടെ ഔദ്യോഗികനാമം കുമിംഗ്താങ് ഓഫ് ചൈന എന്നാണ്.[5] പിൻയിൻ മൊഴിമാറ്റത്തിൽ ഗുവോമിൻഡാങ് എന്ന് കാൽപ്പനികത കലർത്തി എഴുതാറുണ്ട്. ചൈനയിലെ ജനങ്ങളുടെ ദേശീയ പാർട്ടി എന്നാണ് പേരിന്റെ അർത്ഥം. ചൈനയിലെ ദേശീയ പാർട്ടി എന്ന് സാധാരണഗതിയിൽ തർജ്ജമ ചെയ്യാറുണ്ട്.[6]
ക്വിങ് രാജവംശത്തെ പുറത്താക്കി ഒരു റിപ്പബ്ലിക്ക് സ്ഥാപിക്കുക എന്ന ആശയത്തെ പിന്തുണച്ചിരുന്ന പ്രധാന കക്ഷികളിലൊന്നായിരുന്നു കുമിംഗ്താങ് കക്ഷിയുടെ പൂർവ്വികരായ റെവല്യൂഷണറി അലയൻസ്. സോങ് ജിയവോറെൻ, സൺ യാത്-സെൻ എന്നിവർ 1911-ൽ സിൻഹായി വിപ്ലവത്തിനു തൊട്ടു പിന്നാലെയാണ് കുമിംഗ്താങ് കക്ഷി സ്ഥാപിച്ചത്. സൺ ഇടക്കാല പ്രസിഡന്റായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് സൈനിക അധികാരങ്ങളുണ്ടായിരുന്നില്ല. ഇദ്ദേഹം ആദ്യ പ്രസിഡന്റ് സ്ഥാനം സൈനിക നേതാവായിരുന്ന യുവാൻ ഷികായിക്ക് നൽകി. യുവാന്റെ മരണശേഷം യുദ്ധപ്രഭുക്കന്മാർ ചൈനയുടെ അധികാരം വിഭജിച്ചെടുത്തു. കുമിംഗ്താങ് കക്ഷിക്ക് ചൈനയുടെ തെക്കു ഭാഗത്തെ കുറച്ച് പ്രദേശം മാത്രമേ നിയന്ത്രിക്കാൻ സാധിച്ചിരുന്നുള്ളൂ. പിന്നീട് ചിയാന്റ് കൈ-ഷെകിന്റെ നേതൃത്വത്തിൽ കുമിംഗ്താങ് കക്ഷി ഒരു സൈന്യം രൂപീകരിക്കുകയും വടക്കോട്ട് പടയോട്ടം നടത്തി ചൈനയുടെ സിംഹഭാഗവും ഏകീകരിക്കുന്നതിൽ വിജയിച്ചു. 1928 മുതൽ 1949-ൽ ആഭ്യന്തരയുദ്ധത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാൽ തോൽപ്പിക്കപ്പെട്ട് തായ്‌വാനിലേയ്ക്ക് പിൻവാങ്ങുന്നതുവരെ ചൈന ഭരിച്ചിരുന്നത് കുമിംഗ്താങ് കക്ഷിയായിരുന്നു. തായ്‌വാനിൽ 1970-കൾ മുതൽ 1990-കൾ വരെ നടന്ന പരിഷ്കരണത്തിന്റെ ഭാഗമായി അധികാരത്തിലുള്ള പിടി അയയ്ക്കും വരെ ഭരണത്തിലിരുന്ന ഒറ്റ കക്ഷിയായിരുന്നു ഇത്. 1987 മുതൽ റിപ്പബ്ലിക് ഓഫ് ചൈനയിൽ ഒറ്റ കക്ഷി ഭരണം നിലവിലില്ല. എങ്കിലും കുമിംഗ്താങ് കക്ഷി ഇവിടുത്തെ പ്രധാന പാർട്ടികളിലൊന്നാണ്.
സൺ യാത്-സെൻ മുന്നോട്ടുവച്ച ജനങ്ങളുടെ മൂന്നു തത്ത്വങ്ങളാണ് പാർട്ടിയെ നയിക്കുന്ന തത്ത്വശാസ്ത്രം. തായ്പേയിലാണ് പാർട്ടിയുടെ ഹെഡ് ക്വാർട്ടേഴ്സ്. തായ്‌വാനിൽ ഇപ്പോൾ ഭരിക്കുന്ന കക്ഷിയാണിത്. ലജിസ്ലേറ്റീവ് യുവാനിലെ മിക്ക സീറ്റുകളും ഇവരുടെ കൈവശമാണ്. കുമിംഗ്താങ് കക്ഷി അന്താരാഷ്ട്ര ഡെമോക്രാറ്റ് യൂണിയനിലെ അംഗമാണ്. ഇപ്പോഴുള്ള പ്രസിഡന്റായ മാ യിങ്-ജിയോവു 2008-ൽ തിരഞ്ഞെടുക്കപ്പെടുകയും 2012-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഇദ്ദേഹം തായ്‌വാനിലെ പ്രസിഡന്റാകുന്ന ഏഴാമത്തെ കുമിംഗ്താങ് നേതാവാണ്.
പീപ്പിൾ ഫസ്റ്റ് പാർട്ടി, ചൈനീസ് ന്യൂ പാർട്ടി എന്നിവയും കുമിഗ്താങ് കക്ഷിയും അറിയപ്പെടുന്നത് പാൻ-ബ്ലൂ മുന്നണി എന്നാണ്. ഇവർ കാലക്രമേണ ചൈനയുമായി യോജിക്കുന്നതിനെ അനുകൂലിക്കുന്നു. "ഒരു ചൈന തത്ത്വം" പിന്തുടരുന്ന കക്ഷിയാണിത്. കുമിംഗ്താങ് കക്ഷിയുടെ അഭിപ്രായത്തിൽ ഒരു ചൈനയേ ഉള്ളൂ. ഇതിന്റെ ഭരണാവകാശമുള്ളത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കല്ല, മറിച്ച് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്കാണെന്നാണ് കുമിംഗ്താങ് കക്ഷിയുടെ അഭിപ്രായം. 2008 മുതൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈയനുമായുള്ള സംഘർഷമൊഴിവാക്കാനായി കുമിംഗ്താങ് കക്ഷി മാ യിങ്-ജിയോവു മുന്നോട്ടുവച്ച "മൂന്നു നിഷേധങ്ങളുടെ" നയം പിന്തുടരുന്നു. പുനഃസംയോജനവും സ്വാതന്ത്ര്യവും ബലപ്രയോഗവും നിഷേധിക്കുന്ന നയമാണിത്.[7]
Remove ads
അവലംബം
- Bergere, Marie-Claire (2000). Sun Yat-sen. Stanford, California: Stanford University Press. ISBN 978-0-8047-4011-1.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Strand, David (2002). "Chapter 2:Citizens in the Audience and at the Podium". In Goldman, Merle; Perry, Elizabeth (eds.). Changing Meanings of Citizenship in Modern China. Cambridge, Massachusetts, USA: Harvard University Press. pp. 59–60. ISBN 978-0-674-00766-6. Retrieved 2011-02-19.
- Roy, Denny (2003). Taiwan: A Political History. Ithaca, New York: Cornell University Press. ISBN 978-0-8014-8805-4.
Remove ads
കുറിപ്പുകൾ
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads