ലഡാക്ക്

കേന്ദ്ര ഭരണപ്രദേശം From Wikipedia, the free encyclopedia

ലഡാക്ക്map
Remove ads

ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് (ചെറിയ ടിബറ്റ്) എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.

വസ്തുതകൾ ലഡാക്ക്, Country ...

1947 മുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലും 1959 മുതൽ ഇന്ത്യയും ചൈനയും തമ്മിലും തർക്കം നിലനിൽക്കുന്ന വലിയ കശ്മീർ മേഖലയുടെ കിഴക്കൻ ഭാഗമാണിത്. കിഴക്ക് ഭാഗത്ത് ടിബറ്റ് സ്വയംഭരണ പ്രദേശവും, തെക്ക് ഭാഗത്ത് ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശും, പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു-കാശ്മീർ കേന്ദ്രഭരണ പ്രദേശവും പാകിസ്ഥാൻ ഭരണത്തിലുള്ള ഇന്ത്യൻ പ്രദേശമായ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനും, വടക്ക് ഭാഗത്ത് കാരക്കോറം ചുരത്തിന് കുറുകെ സിൻജിയാങ്ങിന്റെ തെക്കുപടിഞ്ഞാറൻ മൂലയും ഇതിന്റെ അതിർത്തികളാണ്. കാരക്കോറം പർവതനിരയിലെ സിയാച്ചിൻ ഹിമാനികൾ മുതൽ തെക്ക് പ്രധാന ഗ്രേറ്റ് ഹിമാലയം വരെ ഇത് വ്യാപിച്ചുകിടക്കുന്നു. ജനവാസമില്ലാത്ത അക്സായി ചിൻ സമതലങ്ങൾ അടങ്ങുന്ന കിഴക്കേയറ്റം ലഡാക്കിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നുവെങ്രിലും നിലവിൽ ഈ പ്രദേശം ചൈനീസ് നിയന്ത്രണത്തിലാണ്.[3][4][5][6]

Remove ads

ചരിത്രം

ഇൻഡ്യയിൽ പുതുതായി രൂപീകരിച്ച ഒരു കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതോടെ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി മാറി.

Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads