ഉദി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ഇടത്തരം മരമാണ് ഉദി (ശാസ്ത്രീയനാമം: Lannea coromandelica - ലാനിയ കൊറൊമാൻഡലിക്ക). അനകാർഡിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ ഇലകൊഴിക്കും വൃക്ഷം കേരളത്തിൽ ഇലപൊഴിക്കും വനങ്ങളിൽ കാണപ്പെടുന്നു. ദക്ഷിണേന്ത്യയിലാകമാനം ഈ വൃക്ഷം കാണപ്പെടുന്നുണ്ട്. കാരിലവ്, കരശ്, കരയം, ഒടിയൻ മരം കിളിഞ്ഞിൽ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
Remove ads
വിവരണം
10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഉദിയുടെ ഇലകൾക്ക് 10 സെന്റീമീറ്റർ നീളവും പകുതിയോളം വീതിയും ഉണ്ടാകും. ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ആയതാകൃതിയുള്ള ഇലകൾ അനുപർണ്ണങ്ങളില്ലാതെ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. ജനുവരി മുതൽ ജൂൺ വരെയാണ് വൃക്ഷം പുഷ്പിക്കുന്നത്. ആൺ, പെൺ പൂക്കൾ ഒരേ വൃക്ഷത്തിൽ തന്നെ വ്യത്യസ്തമായ കുലകളിൽ കാണപ്പെടുന്നു. പൂക്കൾക്ക് ഇളം മഞ്ഞ കലർന്ന പച്ച നിറമാണ്. ദളങ്ങളും കർണ്ണങ്ങളും കേസരങ്ങളും ഉള്ള പൂക്കൾക്ക് ഊർധ്വവർത്തിയായ അണ്ഡാശയമാണുള്ളത്. മൂപ്പെത്തിയ കായ്കൾക്ക് കറുപ്പു കലർന്ന ചുവപ്പുനിറമാണ്. അണ്ണാൻ, പറവകൾ തുടങ്ങിയവ വഴി വിത്തുകൾ വിതരണം ചെയ്യുന്നു. വിത്തുകൾക്ക് ജീവനക്ഷമത കുറവായതിനാൽ വനത്തിൽ സ്വാഭാവിക പുനരിത്ഭവം കുറവാണ്. അതിശൈത്യവും കഠിനമായ വരൾച്ചയും വൃക്ഷത്തിനു താങ്ങാൻ കഴിയില്ല. ഈടും ഉറപ്പും കുറവായതിനാൽ തടി വിറകിനായി ഉപയോഗിക്കുന്നു.
Remove ads
മറ്റു ഭാഷകളിലെ പേരുകൾ
Indian Ash Tree, Moya, Wodier • Hindi: मोहिन Mohin • Manipuri: আমন Aaman • Marathi: मोई moi, शेमट shemat, शिमटी shimati, शिंटी shinti • Tamil: ஒதி Oti • Malayalam: ഒടിയന്മരം Otiyan-maram • Telugu: అజశృంగి Ajasrngi • Kannada: ಗೊದ್ದ Godda, ಗುಮ್ಪಿನ gumpina, ಕುರಟಿಗ kuratige, ಉದಿಮರ Udimara • Bengali: জিওল Jiola • Oriya: Indramai, Moi • Konkani: मोई Moi • Coorgi: ಗೊದ್ದನಮರ Goddana-mara • Assamese: জিযা Jia • Gujarati: માવૅડી Mavedi • Sanskrit: Jhingini (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
Remove ads
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads