ഇത്തിൾ

From Wikipedia, the free encyclopedia

ഇത്തിൾ
Remove ads

പരാദ സസ്യങ്ങൾ എന്ന വിഭാഗത്തില്പ്പെട്ട ഒരു സസ്യമാണ്‌ ഇത്തിൾ. ചെടിയുടെ തൊലിയിൽ ആഴ്ന്നിറങ്ങി സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ സസ്യമൂലകങ്ങളെ സ്വീകരിച്ച് വളരുന്നതിനാൽ ഇത്തിൾ പിടിച്ചിരിക്കുന്ന മരം കാലക്രമേണ ഉണങ്ങി നശിക്കുന്നു[1]

Thumb
ഇത്തിക്കണ്ണിയുടെ പൂവിന്റെ ഘടന
Thumb
ഇത്തിൾ

വസ്തുതകൾ Loranthus, Scientific classification ...
Remove ads

വംശവർദ്ധന

ഇത്തിളിന്റെ വംശവർദ്ധന അതിന്റെ കായ്കൾ മൂലമാണ്‌ നടത്തപ്പെടുന്നത്. മധുരമുള്ളതും പശിമയാർന്നതുമായ പഴം കൊത്തിത്തിന്നുന്ന കിളികളുടെ കൊക്കുകളിൽ പറ്റിപ്പിടിക്കുന്ന വിത്ത് മറ്റൊരിടത്ത് ഉരുമ്മി മാറ്റുമ്പോൾ അവിടെ നിക്ഷേപിക്കപ്പെടുകയും അവിടെ കിളിർത്ത് വരികയും ചെയ്യുന്നു[1]

Thumb
ഇത്തിൾ പൂവ്

നിയന്ത്രണം

ഇത്തിളിന്റെ തുടക്കത്തിലേ വേരുകൾ ഇറങ്ങിയ ഭാഗം താഴ്ചയിൽ കുഴിച്ച് ഇളക്കിക്കളയുകയാണ്‌ നല്ലത്. ഇവയുടെ വളർച്ച കൂടുതലായി കണ്ടാൽ ഇത്തിൾ ബാധിച്ച ശിഖരം തന്നെ മുറിച്ച് മാറ്റേണ്ടിവരും. കൂടാതെ മരത്തോടുചേർന്ന് ഇത്തിൾ ചെത്തിമാറ്റുന്നത് പൂവിടുന്നതിനേയും കായ്ക്കുന്നതിനേയും തടസ്സപ്പെടുത്തും[1].

Thumb
ഇത്തിൾ
Thumb
ഇത്തിൾ ബാധിച്ച മരം

ഇതും കാണുക

ഇത്തിൾക്കണ്ണി

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads