ലിയോൺ

From Wikipedia, the free encyclopedia

ലിയോൺmap
Remove ads

ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ലിയോൺ(Lyon UK: /lˈɒn/ അഥവാ /ˈlɒn/;[3] French pronunciation: [ljɔ̃] , പ്രാദേശികമായി: [lijɔ̃]; Franco-Provençal: Liyon [ʎjɔ̃]), also known in English as Lyons (/ˈlənz/) റോൺ, സയൊൺ എന്നീ നദികളുടെ സംഗമസ്ഥാനത്തായി ഫ്രാൻസിന്റെ മദ്ധ്യഭാഗത്ത്നിന്നും കിഴക്കായി സ്ഥിതിചെയ്യുന്നു,[4] പാരിസിൽനിന്നും 470 കി.മീ (292 മൈ) തെക്കായും, മാർസെയിൽ നിന്നും 320 കി.മീ (199 മൈ) വടക്കായും സ്ഥിതിചെയ്യുന്നു.

വസ്തുതകൾ ലിയോൺ Lyon, Country ...

2014-ൽ ഈ നഗരത്തിലെ ജനസംഖ്യ 506,615 ആയിരുന്നു.[1] 2014ൽ 2,265,375 ജനസംഖ്യ ഉണ്ടായിരുന്ന ലിയോൺ മെട്രോ പ്രദേശത്തിന്റെ തലസ്ഥാനമാണിത്.[2] ഫ്രഞ്ച് ഭക്ഷണത്തിനു പ്രശസ്തമായ ഈ നഗരത്തിന്റെ ചില ഭാഗങ്ങൾ യുനെസ്കൊ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലം മുതൽ പട്ടുനൂൽ നിർമ്മാണത്തിനും നെയ്ത്തിനും പ്രശസ്തമായിരുന്ന ലിയോൺ സിനിമാചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഒരു പ്രധാന ബാങ്കിങ്ങ് കേന്ദ്രമായ ഈ നഗരം രാസവ്യവസായം, ഫാർമസ്യൂട്ടിക്കൽ, ബയോടെക് എന്നീ വ്യവസായങ്ങൾക്കും പ്രശസ്തമാണ്.കൂടാതെ സോഫ്റ്റ്‌വേർ രംഗത്തും, പ്രത്യേകിച്ച് വീഡിയോ ഗെയിം നിർമ്മാണത്തിൽ പേരുകേട്ടതാണ് ലിയോൺ. [5]

ഇന്റർപോൾ, യൂറോന്യൂസ്, അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസി എന്നിവയുടെ ആസ്ഥാനവും ഇവിടെയാണ്.

Remove ads

ചരിത്രം

പുരാതന ലിയോൺ

ചരിത്രകാരനായ ഡിയോ കാഷ്യസ് 43 ബി.സിയിൽ റോമൻ സെനറ്റ് വിയെനെയിൽനിന്നും യുദ്ധത്തിനുശേഷമുണ്ടായതും റോൺ, സയൊൺ നദികളുടെ സംഗമസ്ഥാനത്തായി തമ്പടിച്ചിരുന്നതുമായ റോമൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായാണ് ഈ നഗരനിർമ്മാണത്തിനു തുടകമിട്ടതെന്ന് അഭിപ്രായപ്പെടുന്നു. [6][7]

കുറിപ്പുകൾ

  1. A war cry from 1269, in modern Franco-Provençal this is spelt: Avant, Avant, Liyon lo mèlyor.

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads