ചമ്പകം

ചെടിയുടെ ഇനം From Wikipedia, the free encyclopedia

ചമ്പകം
Remove ads

തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ ചെമ്പകം. ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca) എന്നാണ്‌. [1] ചമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു.[അവലംബം ആവശ്യമാണ്] ഇതിന്റെ പൂക്കൾ സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. വർഷം മുഴുവൻ പുഷ്പിക്കും. വണ്ടുകളാണ്‌ പരാഗണം നടത്തുന്നത്‌. വിത്തുമുളച്ച്‌ തൈകൾ ഉണ്ടാവും. എന്നാൽ അവ പുഷ്പിക്കാൻ 8-10 വർഷങ്ങളെടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ്‌ ചെയ്ത്‌ ഉണ്ടാക്കിയ തൈകളിൽ 2-3 വർഷം കൊണ്ട്‌ പൂവുണ്ടാകും. [2] കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.

വസ്തുതകൾ ചമ്പകം, Scientific classification ...
Thumb
ചെമ്പകം
Thumb
ചെമ്പക പൂക്കൾ
Thumb
ചെമ്പകം
Remove ads

പേരിനു പിന്നിൽ

വസ്തുതകൾ

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ധാരാളം കണ്ടുവരുന്ന വൃക്ഷമാണ്‌ ഇത്. ഇന്ത്യ ഉൾപ്പെടുന്ന ദ്വീപിനെ ജമ്പുദ്വീപം എന്നാണ്‌ പുരാതനകാലത്ത് വിളിച്ചിരുന്നത്. അതിൽ നിന്നായിരിക്കണം ചമ്പക എന്ന പേര്‌ വന്നത്[അവലംബം ആവശ്യമാണ്]. ബംഗാളിയീലും ഹിന്ദിയുലും ചമ്പാ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. സംസ്കൃതത്തിൽ ചമ്പകഃ, അതിഗന്ധ, ചാമ്പേയം, ഹേമപുഷ്പം എന്നൊക്കെ പേരുകൾ ഉണ്ട്.

Remove ads

ചരിത്രം

ആയുർ‌വേദഗ്രന്ഥങ്ങളിൽ പെട്ട ചരക സംഹിതയിൽ ചമ്പകത്തെ പറ്റി പരാമർശമുണ്ട്. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു. [3]

വിതരണം

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നു. ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. ഹിമാലയത്തിൽ 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്. അസ്സാം, ദക്ഷിണേന്ത്യ, എന്നിവിടങ്ങളിലും ധാരാളം കണ്ടുവരുന്നു

വിവരണം

50-മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ്‌ ചമ്പകം. [4] ഇലകൾ അനുപർണങ്ങളോടുകൂടിയതാണ്. ഏകാന്തരക്രമത്തിൽ ഇലകൾ വിന്യസിച്ചിരിക്കുന്നു. 10-20 സെ.മീ നീളവും 4-8 സെ.മീ വരെ വീതിയും ഉള്ളവയാണ്‌ ഇലകൾ. ഇതിന്റെ ഉപരിതലം മിനുത്തതും അടിഭാഗം രോമിലവുമാണ്‌. പൂവിന്‌ കടുത്ത സുഗന്ധമുണ്ട്. സഹപത്രങ്ങൾക്കുള്ളിലാണ്‌ പൂക്കൾ സ്ഥിതി ചെയ്യുന്നത്.

നാട്ടുകുടുക്ക, വിറവാലൻ എന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.

രസാദി ഗുണങ്ങൾ

രസം :എരുവ്, കയ്പ്, ചവർപ്പ്, മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം

പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി [5] ഇതിന്റെ തടി വീടിനുള്ളിലെ ഫർണിച്ചർ നിർമ്മിക്കുന്നതിന് യോഗ്യമല്ല. ദോഷ ഗുണം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

ഇവകൂടി കാണുക

ചിത്രശാല

ബാഹ്യകണ്ണികൾ

കുറിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads