മഗ്നോളിയേസീ

From Wikipedia, the free encyclopedia

മഗ്നോളിയേസീ
Remove ads

ഏറ്റവും പുരാതനമായ സസ്യകുടുംബങ്ങളിൽ ഒന്നാണ് മഗ്നോളിയേസീ (Magnoliaceae).[2] 7 ജനുസുകളിലായി ഏതാണ്ട് 219 സ്പീഷിസുകൾ ആണ് ഇതിൽ ഉള്ളത്. അതിപുരാതനമായ കുടുംബമായതിനാൽ ഇതിലെ അംഗങ്ങൾ ഐസ് ഏജ്, ഭൂഖണ്ഡചലനം, പർവ്വതങ്ങളുടെ രൂപം കൊള്ളൽ എന്നിവയാലെല്ലാം ഭൂമിയിൽ പലയിടത്തുമായി ചിതറിപ്പെട്ടനിലയിൽ കാണപ്പെടുന്നുണ്ട്. ഇതേ കാരണത്താൽത്തന്നെ ചിലവ തീർത്തും ഒറ്റപ്പെട്ടുകാണപ്പെടുമ്പോൾ മറ്റു ചിലവയാവട്ടെ അടുത്തടുത്ത് തന്നെയും കാണുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലും മലേഷ്യ, ജപ്പാൻ എന്നിവിടങ്ങളിലുമെല്ലാം വ്യാപിച്ചുകിടക്കുന്ന ഈ കുടുംബത്തിലെ മൂന്നിൽ രണ്ടുഭാഗം അംഗങ്ങളും ഏഷ്യയിൽ ആണുള്ളത്. ബാക്കിയുള്ളവ അമേരിക്കകളിലും ബ്രസീലിലും വെസ്റ്റ് ഇൻഡീസിലുമെല്ലാം കാണുന്നു. പുതിയ രീതിയിലുള്ള തന്മാത്രാ പഠനങ്ങൾ പ്രകാരം ഈ കുടുംബത്തിലെ അംഗങ്ങളെപ്പറ്റിയുള്ള കാര്യങ്ങളിൽ പലതിലും ഇപ്പോളും ഗവേഷണങ്ങൾ അതിന്റെ പൂർണ്ണ നിലയിൽ എത്തിയിട്ടില്ല. നാട്ടുവൈദ്യങ്ങളിലും അലങ്കാര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതൊഴിച്ചാൽ കാര്യമായ സാമ്പത്തികപ്രാധാന്യം ഇതിലെ സസ്യങ്ങൾക്കില്ല.

വസ്തുതകൾ Scientific classification, Genera ...
Remove ads

സവിശേഷതകൾ

ഈ സസ്യകുടുംബത്തിൽ ചെറുമരങ്ങളും, വൃക്ഷങ്ങളും കാണപ്പെടാറുണ്ട്. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി കൊഴിഞ്ഞുപോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. മൂന്ന് വിദളങ്ങളും മിനുസമുള്ള ആറോ അതിൽ കൂടുതലോ പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം. ഇവയുടെ കേസരപുടം പുഷ്പങ്ങളുടെ മദ്ധ്യഭാഗത്ത് കോണാകൃതിയിൽ അനേകം കേസരങ്ങൾ ചക്രാകാരമായാണ് വിന്യസിച്ചിരിക്കുന്നതാണ്. വെവ്വേറെ നിൽക്കുന്ന ജനിദണ്ഡും(style), പരാഗണസ്ഥലവും (stigma), അണ്ഡാശയവും(Ovary) ചേർന്നതാണ് ചേർന്നതാണ് ഇവയുടെ ജനിപുടം. [3]

Remove ads

ചിത്രശാല

അവലംബം

അധിക വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads