മഞ്ചിനീൽ

യൂഫോർബിയേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു ഇനമാണ് മഞ്ചിനീൽ From Wikipedia, the free encyclopedia

മഞ്ചിനീൽ
Remove ads

യൂഫോർബിയേസീ കുടുംബത്തിലെ സപുഷ്പികളുടെ ഒരു ഇനമാണ് മഞ്ചിനീൽ (ശാസ്ത്രീയനാമം: Hippomane mancinella). ബീച്ച് ആപ്പിൾ, വിഷപ്പേരയ്ക്ക എന്നും അറിയപ്പെടുന്നു. ഇന്നത്തെ സ്പാനിഷ് നാമം manzanilla de la muerte ("മരണത്തിന്റെ ചെറിയ ആപ്പിൾ") എന്നത് ലോകത്തിലെ ഏറ്റവും വിഷലിപ്തമായ വൃക്ഷങ്ങളിലൊന്നാണ് മഞ്ചിനീൽ എന്ന വസ്തുതയെ ഇത് സൂചിപ്പിക്കുന്നു. മരത്തിൽ വെളുത്ത സ്രവം ഉണ്ട്. അതിൽ ധാരാളം വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പൊള്ളലിനു കാരണമാകും. മരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സ്രവം കാണപ്പെടുന്നു. പുറംതൊലി, ഇലകൾ, ഫലം എന്നിവിടങ്ങളിൽ ഈ കറ സുലഭമാണ്.[2][3]

വസ്തുതകൾ Manchineel tree, Scientific classification ...
Remove ads

വിതരണം

കരീബിയൻ, യുഎസിലെ ഫ്ലോറിഡ, ബഹാമാസ്, മെക്സിക്കോ, മദ്ധ്യ അമേരിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇവ തദ്ദേശീയമായി കാണപ്പെടുന്നു.[4] കടൽത്തീരങ്ങളിലും ഉപ്പുവെള്ളമുള്ള ചതുപ്പുനിലങ്ങളിലും മഞ്ചിനീൽ മരം കാണപ്പെടുന്നു. അവിടെ കണ്ടൽക്കാടുകൾക്കിടയിൽ നന്നായി വളരുന്നു. ഇവ പ്രകൃതിദത്തമായി കാറ്റിനെ തടയുന്നു. വൃക്ഷത്തിന്റെ വേരുകൾ മണലിനെ സ്ഥിരപ്പെടുത്തി തീരങ്ങളിലെ മണ്ണൊലിപ്പ് തടയുന്നു.[3]

വിവരണം

നിത്യഹരിത വൃക്ഷമായ മഞ്ചിനീൽ 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇതിന് ചുവപ്പ് കലർന്ന ചാരനിറത്തിലുള്ള പുറംതൊലി, ചെറിയ പച്ചകലർന്ന മഞ്ഞ പൂക്കൾ, തിളങ്ങുന്ന പച്ച ഇലകൾ എന്നിവയുണ്ട്. ഇലകൾ ലളിതവും, ഒന്നിടവിട്ടതും, വളരെ നേർത്തതും പല്ലുള്ളതുമാണ്. 5-10 സെന്റിമീറ്റർ വരെയാണ് ഇലയുടെ നീളം. പഴങ്ങൾ കാഴ്ചയിൽ ആപ്പിളിനു സമാനമാണെങ്കിലും വൃക്ഷത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലെയും പോലെ വിഷമയമാണ്.[അവലംബം ആവശ്യമാണ്]

വിഷാംശം

മരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.[5] ഇതിന്റെ പാലിൽ ഫോർ‌ബോളും ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ അലർജിയും ചർമ്മവീക്കവും ഉണ്ടാക്കുന്നു.[6]

മഴക്കാലത്ത് മരത്തിന് ചുവട്ടിൽ നിൽക്കുന്നത് ഈ ദ്രാവകവുമായുള്ള സമ്പർക്കത്തിൽ നിന്ന് ചർമ്മത്തിനു പൊള്ളലേൽക്കുന്നതിനു കാരണമാകും. മരത്തിന്റെ പാലു കലർന്ന ഒരു ചെറിയ തുള്ളി മഴ പോലും ചർമ്മത്തെ പൊള്ളാൻ ഇടയാക്കുന്നു. ഈ സ്രവം കാറുകളിലെ പെയിന്റിന് കേടുവരുത്തുന്നതിനു കാരണമാകുന്നു.[7] മരം കത്തിക്കുന്നതു മൂലമുള്ള പുക കണ്ണുകളിൽ എത്തിയാൽ കണ്ണിനു പരിക്കുകളുണ്ടാക്കാം.[8] അതിന്റെ സ്രവവുമായുള്ള സമ്പർക്കം ബുള്ളസ് ഡ്രഗ് റിയാക്ഷൻ, കണ്ണിന്റെ കോർണിയയ്ക്കുണ്ടാകുന്ന കെരാട്ടോകോൺജങ്ക്റ്റിവിറ്റിസ്, വലിയ കോർണിയ എപ്പിത്തീലിയൽ വൈകല്യങ്ങൾ എന്നിവ ഉണ്ടാക്കുന്നു.[9]

പഴം കഴിച്ചാൽ മാരകമായേക്കാമെങ്കിലും ആധുനിക കാലത്തിൽ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.[10] കഴിക്കുന്നത് മൂലം ഗ്യാസ്ട്രബിളും രക്തസ്രാവവും, ഷോക്ക്, ബാക്ടീരിയൽ സൂപ്പർഇൻഫെക്ഷൻ എന്നിവ ഉണ്ടാക്കുന്നു.[11]

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads