മണ്ഡ്യ
From Wikipedia, the free encyclopedia
Remove ads
കർണാടകയിലെ ഒരു നഗരമാണ് മണ്ഡ്യ. മാണ്ഡ്യ ജില്ലയുടെ ആസ്ഥാനമായ ഇവിടത്തെ പഞ്ചസാര ഫാക്ടറികൾ പ്രധാന സാമ്പത്തിക സ്രോതസ്സാണ്. കരിമ്പ് കൃഷി ഒരു പ്രധാന വിളയായതിനാൽ ഇതിനെ ഷുഗർ സിറ്റി എന്നും വിളിക്കുന്നു. ജില്ലാ ഓഫീസുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മണ്ഡ്യ സിറ്റി മുനിസിപ്പൽ കൌൺസിലിന്റെ 35 വാർഡുകളായി നഗരത്തെ വിഭജിച്ചിരിക്കുന്നു.
Remove ads
ചരിത്രം
2015ൽ മണ്ഡ്യ അതിന്റെ 75-ാം വാർഷികം (അമൃത മഹോത്സവം) ആഘോഷിച്ചു. 1932ൽ തുറന്ന കെ. ആർ. എസ് അണക്കെട്ട് കൃഷ്ണ രാജ വാഡിയാർ നാലാമനും എം വിശ്വേശ്വരൈയും ചേർന്നാണ് നിർമ്മിച്ചത്. ചരിത്രപരമായി പ്രധാനപ്പെട്ട നിരവധി സ്ഥലങ്ങൾ മണ്ഡ്യയിലുണ്ട്. ജൈനമതക്കാർക്കിടയിൽ ഏറെ ആദരിക്കപ്പെടുന്ന ബാഹുബലിയുടെ 13 അടി (4.0 മീ) ഉയരമുള്ള പ്രതിമ 2016ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഖനനം ചെയ്തു.[3] ബാഹുബലിയുടെ എട്ടാം നൂറ്റാണ്ടിലെ, പ്രതിമ കൂടി കർണാടകയിലെ മണ്ഡ്യയിലെ മദ്ദൂരിലെ അർത്ഥിപുരയിൽ കണ്ടെത്തിയിരുന്നു. ഇതിന് 3 അടി (0.91 മീ) അടി (0.91 മീറ്റർ) വീതിയും 3.5 അടി (1.1 മീ) ഉയരവുമുണ്ട്. [4]
മാണ്ഡ്യ ആർടിഒ കോഡ് KA11 ആണ്[5]
Remove ads
ജനസംഖ്യാശാസ്ത്രം
2011ലെ ഇന്ത്യൻ സെൻസസ് പ്രകാരം മണ്ഡ്യയിലെ ജനസംഖ്യ 137,358 ആണ്.[6] 1000 പുരുഷന്മാർക്ക് 1000 സ്ത്രീകൾ എന്ന ലിംഗാനുപാതം സംസ്ഥാന ശരാശരിയായ 973 നേക്കാൾ കൂടുതലാണ്. മാണ്ഡ്യയുടെ ശരാശരി സാക്ഷരതാ നിരക്ക് 85.32% ആണ്, ഇത് സംസ്ഥാന ശരാശരിയായ 75.36% നേക്കാൾ കൂടുതലാണ്. പുരുഷ സാക്ഷരത 89.39%വും , സ്ത്രീ സാക്ഷരത 81.29%വും ആണ്. ജനസംഖ്യയുടെ 10.14% 6 വയസ്സിന് താഴെയുള്ളവരാണ്. മാണ്ഡ്യയിലെ മൊത്തം ജനസംഖ്യയുടെ 13.40% പട്ടികജാതിയും 1.17 % പട്ടികവർഗ്ഗക്കാരുമാണ്.[7]
Remove ads
ഗതാഗതം
നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മണ്ഡ്യ റെയിൽവേ സ്റ്റേഷൻ മൈസൂരുവുമായും ബെംഗളൂരുവുമായും നന്നായി ബന്ധിപ്പിച്ചിരിക്കുന്നു. ചെന്നൈ, ഹൈദരാബാദ്, കൊച്ചുവേളി, മംഗലാപുരം, ബെൽഗാം, ബാഗൽകോട്ട്, ഹുബ്ലി, ബല്ലാരി എന്നിവിടങ്ങളിലേക്ക് ദിവസേനയുള്ള ട്രെയിൻ സർവീസുകളും വാരണാസി, ദർഭംഗ, ജയ്പൂർ, അജ്മീർ എന്നിവിടങ്ങളിലേക്ക് പ്രതിവാര ട്രെയിനുകളും ഉണ്ട്. ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും പതിവായി ബസുകളുള്ള ഒരു കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നഗരത്തിലുണ്ട്. NH-275/SH-88 നഗരത്തിലൂടെ കടന്നുപോകുന്ന ഒരു പ്രധാന ഹൈവേയാണ്.[10]
കാലാവസ്ഥ
Remove ads
ചിത്രശാല
- DC office
- കാവേരി പാർക്ക്
- ഫലപുഷ്പ പ്രദർശനം നടക്കാറുള്ള ഹോർട്ടികൾച്ചർ കേന്ദ്രം.
- കാർമൽ സ്കൂൾ
- കോടതി സമുച്ചയം
- വിശ്വേശരയ്യ സ്റ്റേഡിയം
ഇതും കാണുക
- മാണ്ഡ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
പരാമർശങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads