മാന്നാർമത്തായി സ്പീക്കിങ്ങ്
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
മാണി സി. കാപ്പന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്നാർമത്തായി സ്പീക്കിങ്ങ്. 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വാണി വിശ്വനാഥ് അഭിനയിച്ച ആദ്യ മലയാളചിത്രമാണിത്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സിദ്ദിഖ്-ലാൽ ആണ്.
1995-ലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായിരുന്നു ഈ ചിത്രം. ഇതിന്റെ രണ്ടാം ഭാഗം 2014ൽ മാന്നാർമത്തായി സ്പീക്കിങ്ങ് 2 എന്നാ പേരിൽ പുറത്തിറങ്ങി.
Remove ads
അഭിനേതാക്കൾ
Remove ads
സംഗീതം
ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പാൽ സരണികളിൽ – കെ.ജെ. യേശുദാസ്
- ഓളക്കയ്യിൽ നീരാടി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- മച്ചാനേ വാ – ശുഭ
- ആറ്റിറമ്പിൽ – കെ.എസ്. ചിത്ര
- പാൽ സരണികളിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
- ആറ്റിറമ്പിൽ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
പുറത്തേക്കുള്ള കണ്ണികൾ
- മാന്നാർമത്തായി സ്പീക്കിങ്ങ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മാന്നാർമത്തായി സ്പീക്കിങ്ങ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/7621/mannar-mathai-speaking.html Archived 2012-07-21 at archive.today
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads