മാർട്ടിൻ റൈൽ
From Wikipedia, the free encyclopedia
Remove ads
ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ് സർ മാർട്ടിൻ റൈൽ (സെപ്റ്റംബർ 27, 1918 - ഒക്ടോബർ 14, 1984). വിപ്ലവകരമായ റേഡിയോ ടെലിസ്കോപ്പ് സംവിധാനങ്ങൾ വികസിപ്പിച്ച അദ്ദേഹം, കൃത്യമായ സ്ഥാനനിർണ്ണയത്തിനും ദുർബലമായ റേഡിയോ സ്രോതസ്സുകളുടെ ഇമേജിംഗിനും അവ ഉപയോഗിച്ചു. റേഡിയോ തരംഗദൈർഘ്യത്തിൽ ഇന്റർഫെരിമെട്രിക് ജ്യോതിശാസ്ത്ര അളവുകൾ പ്രസിദ്ധീകരിച്ച ആദ്യ ആളുകളായിരുന്നു റയിൽ, ഡെറക് വോൺബെർഗ് എന്നീ ശാസ്ത്രജ്ഞർ. മെച്ചപ്പെടുത്തിയ ടെലിസ്കോപ്പ് ഉപകരണങ്ങൾ ഉപയോഗിച്ച്, ആ കാലഘട്ടത്തിൽ പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള ഗാലക്സികളെ റയിൽ നിരീക്ഷിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ആദ്യ റേഡിയോ ആസ്ട്രോണമി പ്രൊഫസ്സറും, മുള്ളാർഡ് റേഡിയോ ആസ്ട്രോണമി ഒബ്സർവേറ്ററി സ്ഥാപക ഡയറക്ടറും ആയിരുന്നു അദ്ദേഹം. 1972 മുതൽ 1982 വരെ അസ്ട്രോണോമർ റോയൽ പദവി അദ്ദേഹം അലങ്കരിച്ചു. 1974 ൽ റൈലും ആന്റണി ഹെവിഷിലും ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. ജ്യോതിശാസ്ത്ര ഗവേഷണത്തിനുള്ള സാംഭാവനകൾക്കായിരുന്നു അത്.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads