അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
മേരിലാൻറ്,അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ-അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതി ചെയ്യുന്നതും വിർജീനിയ, പടിഞ്ഞാറൻ വിർജീനിയ, തെക്കും പടിഞ്ഞാറും വാഷിങ്ടൺ ടി.സി., വടക്ക് പെൻസിൽവാനിയ, കിഴക്ക് ഡെലവെയർ എന്നിവ അതിർത്തികളായി വരുന്നതുമായ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥനത്തെ ഏറ്റവും വലിയ പട്ടണം ബാൾട്ടിമോർ ആണ്. ഫ്രാൻസിലെ ഇംഗ്ലീഷ് രാജ്ഞിയായിരുന്ന ഹെൻറിയേറ്റ മരിയയുടെ പേരിലാണ് ഈ സംസ്ഥാനം അറിയപ്പെടുന്നത്. അമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമാണ് മെരിലാൻഡ്. അറ്റ്ലാന്റിക്ക് സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്ന മെരിലാൻഡ് അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. അനാപൊളിസ് ആണ് തലസ്ഥാനം. ഓൾഡ് ലൈൻ സ്റ്റേറ്റ്, ഫ്രീ സ്റ്റേറ്റ്, ചെസാപീക്ക് ബേ സ്റ്റേറ്റ് എന്നെല്ലാം വിശേഷണമുള്ള മെരിലാൻഡ് അമേരിക്കൻ ഐക്യാടുകളിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണെന്ന് 2006 ലെ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.ബാൾട്ടിമോർ, അനാപൊളിസ് എന്നിവയാണ് ഈ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങൾ.
വസ്തുതകൾ
State of Maryland
[[File:|85px|alt|State seal of Maryland]]
Flag of Maryland
ചിഹ്നം
വിളിപ്പേരുകൾ: Old Line State; Free State
ആപ്തവാക്യം: Fatti maschii, parole femine (Manly deeds, womanly words)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Maryland അടയാളപ്പെടുത്തിയിരിക്കുന്നു