മീറ്റർ
From Wikipedia, the free encyclopedia
Remove ads
നീളത്തിന്റെ ഒരു അളവാണ് മീറ്റർ. മെട്രിക് സമ്പ്രദായത്തിലും ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും ഇത് നീളത്തിന്റെ അടിസ്ഥാന ഏകകമാണ്. ലോകമെമ്പാടും സാധാരണ ആവശ്യങ്ങൾക്കും ശാസ്ത്രീയ ആവശ്യങ്ങൾക്കും ഈ ഏകകം ഉപയോഗിച്ചുവരുന്നു. ഭൂമദ്ധ്യരേഖയിൽനിന്ന് പാരീസിലൂടെ ഉത്തരധ്രുവത്തിലേക്കുള്ള ദൂരത്തിന്റെ 1⁄10,000,000 ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അളവാണ് മുമ്പ് ഫ്രെഞ്ച് അക്കാഡമി ഓഫ് സയൻസസ് ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്. സെക്കന്റിന്റെ 1⁄299,792,458 സമയംകൊണ്ട് പ്രകാശം പൂർണ ശൂന്യതയിൽ സഞ്ചരിക്കുന്ന ദൂരത്തെയാണ് ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്റ് മെഷേഴ്സ് ഇപ്പോൾ ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്.
മീറ്ററിന്റെ പ്രതീകം m ആണ് (കാപിറ്റൽ M ഒരിക്കലും ഉപയോഗിക്കാറില്ല). മീറ്ററിന്റെ ഗുണിതങ്ങൾ അതിനോട് എസ്ഐ പദമൂലം ചേർത്തുകൊണ്ടാണ് സൂചിപ്പിക്കാറ്. കിലോമീറ്റർ (1000 മീറ്റർ) and സെന്റീമീറ്റർ (1⁄100 മീറ്റർ) എന്നിവ ഉദാഹരണം.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads