മിഡ്‌വേ പവിഴദ്വീപുകൾ
From Wikipedia, the free encyclopedia
Remove ads
വടക്കൻ പസഫിക് സമുദ്രത്തിലെ ഒരു അറ്റോൾ ആണ് മിഡ്‌വേ അറ്റോൾ (/ˈmɪdweɪ/; മിഡ്‌വേ ദ്വീപ്, മിഡ്‌വേ ദ്വീപുകൾ എന്നീപേരുകളിലും അറിയപ്പെടുന്നു; ഹവായിയൻ ഭാഷ: പിഹെമാനു കൗയിഹെലാനി). 6.2 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. വടക്കൻ അമേരിക്കയ്ക്കും ഏഷ്യയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം. അക്ഷാംശം വച്ചുനോക്കിയാൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഗ്രീൻവിച്ച് എന്ന സ്ഥലത്തിന്റെ എതിർഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹവായിയൻ ദ്വീപസമൂഹത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്ത് ഹവായിയിലെ ഹൊണോലുലുവിൽ നിന്ന് ജപ്പാനിലെ ടോക്കിയോവിലേയ്ക്കുള്ള ദൂരത്തിന്റെ മൂന്നിലൊന്നാണ് മിഡ്‌വേയിലേയ്ക്കുള്ള ദൂരം. അമേരിക്കൻ ഐക്യനാടുകളുടെ ഓർഗനൈസ് ചെയ്യാത്തതും, ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമാായ ഒരു ഭൂവിഭാഗമാണിത്. ഇവിടെയായിരുന്നു പണ്ട് മിഡ്‌വേ നേവൽ എയർ സ്റ്റേഷൻ (പഴയ ഐ.സി.എ.ഒ. പി.എം.ഡി.വൈ.) സ്ഥിതിചെയ്തിരുന്നത്. സ്ഥിതിവിവരക്കണക്കുകൾക്കായി മിഡ്‌വേ യുനൈറ്റഡ് സ്റ്റേറ്റ്സ് മൈനർ ഔട്ട്‌ലൈയിംഗ് ദ്വീപുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഇത് അന്താരാഷ്ട്ര ദിനരേഖയ്ക്ക് 259 കിലോമീറ്ററിൽ താഴെ അകലത്തിലാണ് സ്ഥിതിചെയ്യുന്നത് സാൻ ഫ്രാൻസിസ്കോയ്ക്ക് 5200 കിലോമീറ്റർ പടിഞ്ഞാറും ടോക്യോയ്ക്ക് 4100 കിലോമീറ്റർ കിഴക്കുമാണിത്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് സർവീസ് (എഫ്.ഡബ്ല്യൂ.എസ്.) ആണ് മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ്‌ലൈഫ് റെഫ്യൂജ് ഭരിക്കുന്നത്. ഇതിന്റെ വിസ്തീർണ്ണം 590,991.50 ഏക്കറുകളാണ് (ഇതിൽ ഭൂരിപക്ഷവും കടലാണ്).[1]

മിഡ്‌വേ യുദ്ധത്തിന്റെ കേന്ദ്രബിന്ദു ഈ അറ്റോൾ ആയിരുന്നു. ഇത് രണ്ടാം ലോകമഹായുദ്ധത്തിൽ പസഫിക് യുദ്ധമുഖത്തുനടന്ന ഏറ്റവും പ്രധാന യുദ്ധങ്ങളിലൊന്നായിരുന്നു. 1942 ജൂൺ 4-നും 6-നും മദ്ധ്യായായിരുന്നു ഈ യുദ്ധം നടന്നത്. ഈ യുദ്ധത്തിൽ അമേരിക്കൻ നാവികസേന മിഡ്‌വേ ദ്വീപുകൾകുനേരേ ജപ്പാൻ നടത്തിയ ആക്രമണത്തെ ചെറുത്തുതോല്പിക്കുകയുണ്ടായി. പസഫിക് യുദ്ധമുഖത്തെ വലിയ മാറ്റമായിരുന്നു ഈ യുദ്ധത്തോടെ സംഭവിച്ചത്.
Remove ads
കുറിപ്പുകൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads