മിൻസ്ക്

From Wikipedia, the free encyclopedia

മിൻസ്ക്
Remove ads

ബെലാറസിന്റെ തലസ്ഥാനവും,ബെലാറസിലെ ഏറ്റവും വലിയ നഗരവുമാണ് മിൻസ്ക്.Belarusian: Мінск IPA: [mʲinsk]; Russian: Минск; IPA: [mʲinsk]). കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സിന്റെ ആസ്ഥാനം കൂടിയാണ്. സമാന്തരമായൊഴുകുന്ന സ്വിസ്ലാഷ് (Svislach), നിയാമിഹ (Niamiha) നദികളുടെ തീരത്ത് രാജ്യത്തിന്റെ മധ്യത്തായി സ്ഥിതി ചെയ്യുന്ന മിൻസ്ക് പുരാതന നഗരമാണ്. ഇവിടത്തെ ജനസംഖ്യ 1,830,000 ആണ്‌(2008).

വസ്തുതകൾ МінскМинскMinsk, Country Subdivision ...
Remove ads

പേരിന്റെ ഉൽപത്തി

തൂകലും കുന്തിരിക്കവും മറ്റും കച്ചവടം ചെയ്തു കഴിഞ്ഞ പുരാതന റൂസ്ഗ്രോത്രങ്ങളുടെ കച്ചവടകേന്ദ്രമായിരുന്നതു കൊണ്ട് ചന്ത എന്നർത്ഥമുള്ള വാക്കായ മിൻസ്ക് എന്നാണ് ഈ നഗരം അറിയപെടുന്നത്.

ചരിത്രം

കിഴക്കൻ സ്ലാവ് വംശജർ 9-ആം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് താമസിക്കാൻ തുടങ്ങിയതായി കരുതപ്പെടുന്നു. 1242 മുതൽ ഗ്രാൻഡ് ഡച്ചി ഓഫ് ലിത്വാനിയയുടെ ഭാഗമായിരുന്ന മിൻസ്കിന് 1499 മുതൽ പ്രത്യേകനഗരം എന്ന പദവി ലഭിച്ചു. 1793 മുതൽ റഷ്യയുടെ ഭാഗമായി. 1919-'91 കാലത്ത് ബൈലോറഷ്യൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി. 1991 മുതൽ ബെലാറസിന്റെ തലസ്ഥാനമായി.

കാലാവസ്ഥ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads