മംഗോളിയൻ ഭാഷ

From Wikipedia, the free encyclopedia

മംഗോളിയൻ ഭാഷ
Remove ads

മംഗോളിയയിലെ ഔദ്യോഗിക ഭാഷയാണ്‌ മംഗോളിയൻ ഭാഷ ,[6].മംഗോളിക് ഭാഷ കുടുമ്പത്തിലെ ഏറ്റവും വലിയ ഭാഷയാണ്‌ മംഗോളിയൻ ഭാഷ.5.7 മില്യൺ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്.മംഗോളിയയിലെ ഭൂരിഭാഗം ജനങ്ങളുടെ സംസാര ഭാഷയാണ്‌ മംഗോളിയൻ ഭാഷ.മംഗോളിയയിൽ ഖൽഖ പ്രദേശത്ത് ഇവ എഴുതുന്നത് സിറിലിക് രീതിയാണ്‌.മംഗോളിയയുടെ ഉൾവശത്തെ ജനങ്ങൾ പാർമ്പര്യ മംഗോളിയൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്നു[1] .

വസ്തുതകൾ Mongolian, ഉച്ചാരണം ...

Remove ads

ആധുനിക മംഗോളിയൻ ഭാഷ

ആധുനിക മംഗോളിയൻ രൂപപ്പെട്ടത് 13,14 നൂറ്റാണ്ടുകളിലെ മധ്യ മംഗോളിൽ നിന്നാണ്‌.ഈ പരിണാമത്തിൽ നീളമേറിയ സ്വരാക്ഷരങ്ങൾ രൂപപ്പെട്ടു.വാക്യ ഘടൻ പുരനർനിർമ്മിക്കപ്പെട്ടു. ഖിതൻ ഭാഷയുമായി വളരെ അടുത്ത ബന്ധമാണ്‌ മംഗോളിയ ഭാഷക്ക് ഉള്ളത്.ടർക്കിക്,മംഗോളിക്,ടങ്ങുസിക്,കൊറിയൻ,ജപ്പോണിക് ഭാഷ് ഉൽപ്പെടുന്ന ഏഷ്യൻ ഭാഷ മേഖലയിലാണ്‌ ഈ ഭാഷ.പതിമൂന്നാം നൂറ്റാണ്ടിൽ രൂപപ്പെട്ടതാണെങ്കിലും ഖിതനും സിയൻബയി ജനങ്ങൾ സംസാരിക്കുന്ന ഭാഷകൾക്ക് മുൻപുണ്ടായിരുന്ന ഭാഷയിൽ നിന്ന് മംഗോളിക് രൂപപ്പെട്ടതാകാം.

Remove ads

ഗ്രാമർ

മംഗോലിക് ഗ്രാമറിന്‌ വിവിധ വ്യത്യാസങ്ങൾ കാണപ്പെടുന്നു.ഖാൽഖ,ഓർഡോസ്,ഖോർചിൻ,ചഖർ എന്നിങ്ങനെയായി ഇവയെ കണക്കാക്കുന്നു[7] .കൂടുതൽ ആളുകളും ചഖർ ഭാഷ രീതിയാൺ കൃത്യമായ രൂപ ഘടനയും ഏഴുത്ത് ശൈലിയും കാണുന്നത്.എന്നാൽ ഇവയിൽ നിന്ന് വളരെ വൈരുദ്ധ്യമാണ്‌ ഖോർചിൻ[8].

മറ്റ് ഭാഷയിലെ വാക്കുകൾ

പഴയ തുർക്കി,സംസ്കൃതം,പേർഷ്യൻ,അറബിക്,ടിബറ്റൻ ഭാഷകളിൽ നിന്ന് ധാരാളം വാക്കുകൾ മംഗോളിയൻ ഭാഷ കടം കൊണ്ടിട്ടുണ്ട്[9] .അടുത്ത കാലത്തായി റഷ്യനിലിൽ നിന്നും ഇംഗ്ലീഷിൽ നിന്നും [10] ചൈനീസിൽ നിന്നും(കൂടുതലും മംഗോളിയക്കകത്ത്) കൂടുതൽ വാക്കുകൾ കടമെടുത്തു[11].

മംഗോളിയൻ ഭാഷയുടെ വ്യാപനം

2010ലെ കണക്ക് അനുസരിച്ച് 2.8 മില്ല്യൺ ജനങ്ങൾ മംഗോളിയയിൽ മംഗോലിയയ ഭാഷ സംസാരിക്കുന്നുണ്ട്[12] .2005 കണക്ക് അനുസരിച്ച് ചൈനയിൽ 5.8 മില്ല്യൺ ജനങ്ങൾ മംഗോളിയൻ ഭാഷ സംസാരിക്കുന്നുണ്ട്[13] .എന്നൽ ചൈനയിലെ കൃത്യമായി എത്ര പേർ മംഗോളിയൻ ഭാഷ സംസാരിക്കുന്നുണ്ട് എന്ന്തിന്‌ കണക്കില്ല.ചൈനയിൽ മംഗോളിയ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞും കൂടിയും കഴിഞ്ഞ നൂറ്‌ വർഷത്തിൽ മാറി കൊണ്ടിരിക്കുന്നു.ഖിങ്ങ് കാലഘട്ടത്തിൽ ഈ ഭാഷ ക്ഷയിച്ചു വരികയും 1947 മുതൽ 1965 കാലഘട്ടത്തിൽ വീടും മംഗോളിയൻ ഭാഷ സംസാരിക്കുന്നവരുടെ ആളുകൾ എണ്ണം കൂടുകയും ചെയ്തു..എന്നാൽ 1966 മുതൽ 1976 കാലഘട്ടത്തിൽ വീണ്ടും തകർച്ച നേരിട്ടു.1977 മുതൽ 1992 വരെയുള്ള കാലഘട്ടത്തിൽ വീട്ടും ഉണർവ് അനുഭവെപ്പെടുകയും ചെയ്തു.1995 മുതൽ 2012 കാലഘട്ടത്തിൽ മൂന്നാമത്തെ തകർച്ച നേരിടുകയും ചെയ്തു[14].അനേകം ഭാഷകൾ ഉള്ള മംഗോളിയയിൽ തനന്ത് മംഗോൾ ഭാഷ പ്രതിസന്ധി നേരിടുന്നില്ല.മംഗോൾ-ചൈനീസ് ദമ്പതികളുടെ കുട്ടികൾ മംഗോൾ പാരമ്പര്യമാണ്‌ തുടരുന്നത്[15].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads