ഇന്നർ മംഗോളിയ

From Wikipedia, the free encyclopedia

ഇന്നർ മംഗോളിയ
Remove ads

‌ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് ഇന്നർ മംഗോളിയ (മംഗോളിയൻ: s ᠦᠪᠦᠷ
ᠮᠤᠩᠭᠤᠯ
, ഓബർ മംഗോൾ and c Өвөр Монгол, ഓവോർ മംഗോൾ; ചൈനീസ്: 内蒙古; പിൻയിൻ: Nèi Měnggǔ). ഔദ്യോഗിക നാമം ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം അല്ലെങ്കിൽ നേയി മംഗോൾ സ്വയംഭരണപ്രദേശം എന്നാണ്. ഇത് ചൈനയുടെ വടക്കുഭാഗത്താണ്. മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തിയുണ്ട്. ഹോഹ്ഹോട്ട് ആണ് തലസ്ഥാനം. ബാവോടൗ, ചിഫെങ്, ഓർഡോസ് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.

വസ്തുതകൾ നേയി മംഗോൾ സ്വയംഭരണപ്രദേശം (ഇന്നർ മംഗോളിയ ഓട്ടോണോമസ് റീജിയൺ, Name transcription(s) ...
വസ്തുതകൾ

ഗാൻസു, നിങ്സിയ എന്നീ പ്രദേശങ്ങളുടെ ഭാഗമായ സൂയിയുവാൻ, ചാഹർ, രെഹേ, ലിയയോബേയ് ക്സിയാങ്'ആൻ എന്നീ പ്രവിശ്യകൾ നിലനിന്ന മേഖലയിൽ റിപ്പബ്ലിക് ഓഫ് ചൈന 1947-ൽ ഈ സ്വയംഭരണപ്രദേശം സ്ഥാപിക്കുകയായിരുന്നു. ചൈനയിലെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണിത്. 1,200,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഇവിടം രാജ്യത്തിന്റെ 12% വലിപ്പമുള്ളതാണ്. 2010-ലെ സെൻസസ് അനുസരിച്ച് ഇവിടെ 24,706,321 ആൾക്കാരുണ്ട്. ഇത് ചൈനയുടെ വൻകരപ്രദേശത്തെ ജനസംഖ്യയുടെ 1.84% വരും. ജനസംഖ്യാ കണക്കുനോക്കിയാൽ ഈ പ്രദേശത്തിന് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്.[5] ഹാൻ ചൈനീസ് വംശജരാണ് ഭൂരിപക്ഷം. മംഗോൾ വംശജർ ന്യൂനപക്ഷമാണ്. ചൈനീസ്, മംഗോളിയൻ എന്നിവയാണ് ഔദ്യോഗികഭാഷകൾ. മംഗോളിയയിൽ മംഗോളിയൻ ഭാഷയ്ക്ക് മംഗോളിയൻ സിറിലിക് ലിപിയാണ് ഉപയോഗിക്കുന്നതെങ്കിലും സ്വന്തമായ ലിപി ഈ പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്.

Remove ads

കുറിപ്പുകളും അവലംബങ്ങളും

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads