മൊണ്ടേവീഡിയോ

ഉറുഗ്വായുടെ തലസ്ഥാനം From Wikipedia, the free encyclopedia

മൊണ്ടേവീഡിയോ
Remove ads

ഉറുഗ്വെയുടെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവും, ഏറ്റവും വലിയ തുറമുഖ നഗരവുമാണ്‌ മൊണ്ടേവീഡിയോ (സ്പാനിഷ് ഉച്ചാരണം: [monteβiˈðeo]). 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഉറുഗ്വെയിലെ ഏക നഗരമാണ്‌ മൊണ്ടേവീഡിയോ. മേർസർ ഹ്യൂമൺ റിസോർസിങ്ങ് കൗൺസിൽ 2007-ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള നഗരം മൊണ്ടേവീഡിയോവാണ്‌.[1][2][3] സാൻ ഫിലിപ്പെ യി സാന്തിയാഗോ ഡി മോണ്ടിവിഡിയോ എന്നാണ് പൂർണ്ണനാമം. 1726 ഡിസംബർ 24 ന് സ്പെയിൻകാരാണ് ഈ നഗരം സ്ഥാപിച്ചത്. 1828 ൽ ഉറുഗ്വെയുടെ തലസ്ഥാനമായി. 1860-1911 കാലത്ത് ബ്രീട്ടീഷുകാർ നിർമിച്ച റോഡുകളും റെയിൽപ്പാതകളും നഗരത്തെ മറ്റുഭാഗങ്ങളിലേക്ക് അടുപ്പിച്ച‌ു. പ്രകൃതിദത്ത തുറമുഖമാണ് മോണ്ടിവിഡിയോയുടെ സാമ്പത്തികശക്തിയ്ക്ക് അടിസ്ഥാനം. കരാസ്കോ അന്താരാഷ്ട്ര വിനാനത്താവളം ഈ നഗരത്തിലാണ്.

വസ്തുതകൾ മൊണ്ടേവീഡിയോ, Country ...
Remove ads

ഭൂമിശാസ്ത്രം

ഉറുഗ്വെയുടെ തെക്കൻ തീരങ്ങളിൽ അറ്റ്‌ലാന്റിക് സമുദ്രത്തിനരികിൽ റിയോ ഡി ലാപ്ലാറ്റ നദിയുടെ വടക്കൻ അഴിമുഖത്താണ് മൊണ്ടേവീഡിയോ സ്ഥിതി ചെയ്യുന്നത്. 34.5° S, 56°W എന്നിങ്ങനെയാണ്‌ ഇവിടത്തെ അക്ഷാംശ രേഖാംശങ്ങൾ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads