മൗണ്ട് ലോഗൻ
From Wikipedia, the free encyclopedia
Remove ads
കാനഡയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് മൗണ്ട് ലോഗൻ( Mount Logan /ˈloʊɡən/) കനേഡിയൻ ജിയോളജിസ്റ്റായ സർ വില്ല്യം എഡ്മണ്ട് ലോഗന്റെ പേരിൽ നിന്നുമാണ് ഡെനാലിക്ക് പിന്നിലായി വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതവുമായ ഇതിനു പേർ നൽകപ്പെട്ടത്. ക്ലുഎൻ നാഷനൽ പാർക്കിലായി[5] തെക്ക് പടിഞ്ഞാറൻ യൂക്കോണിൽ, യൂക്കോൺ - അലാസ്ക അതിർത്തിയിൽ നിന്നും 40 കിലോമീറ്റർ (25 മൈ) അകലെയായി സ്ഥിതിചെയ്യുന്നു.
ഹബാർഡ് ഹിമാനി, ലോഗൻ ഹിമാനി എന്നീ ഹിമാനികളുടെ ഉറവിടമാണ് മൗണ്ട് ലോഗൻ. ഭൂമിയിലെ ഏതൊരു അഗ്നിപർവ്വതേതര പർവതങ്ങളെക്കാളും ഏറ്റവും വലിയ അടിസ്ഥാന ചുറ്റളവ് ലോഗനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു (പല ഷീൽഡ് അഗ്നിപർവ്വതങ്ങളും വലിപ്പത്തിലും പിണ്ഡത്തിലും വളരെ വലുതാണ്).[6][7]
സജീവമായ ടെക്റ്റോണിക് ഉയർച്ച കാരണം, ലോഗൻ പർവ്വതം ഇപ്പോഴും ഉയരം കൂടുന്നു.[8] 1992 ന് മുമ്പ്, ലോഗൻ പർവതത്തിന്റെ കൃത്യമായ ഉയരം അജ്ഞാതമായിരുന്നു, കൂടാതെ ഉയരം 5,959-മുതൽ 6,050 മീറ്റർ വരെ ആണെന്ന് കരുതപ്പെട്ടിരുന്നു (19,551 മുതൽ 19,849 അടി വരെ ). 1992 മെയ് മാസത്തിൽ ഒരു ജിഎസ്‌സി പര്യവേഷണം ലോഗൻ പർവതത്തിൽ കയറി ജിപിഎസ് ഉപയോഗിച്ച് നിലവിലെ ഉയരം 5,959 മീറ്റർ (19,551 അടി) ആയി തിട്ടപ്പെടുത്തി.[6][9]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads