മിർസൈനേസീ

From Wikipedia, the free encyclopedia

മിർസൈനേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മിർസൈനേസീ അഥവാ മിർസൈനേസിയൈ (Myrsinaceae). 35 ജീനസ്സുകളിലായി 1000ത്തോളം സ്പീഷിസുകൾ ഈ കുടുംബത്തിൽ ഉണ്ട്. ലോകത്തിന്റെ ഉഷ്- മിതോഷ്ണമേഖലകളിൽ കണ്ടുവരുന്ന ഈ സസ്യകുടുംബം യൂറോപ്പ്, സൈബീരിയ, ജപ്പാൻ, മെക്സിക്കോ, ഫ്ലോറിഡ, തെക്കേ അമേരിക്ക, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. ഈ സസ്യ കുടുംബത്തിൽ ചെടികളും, മരങ്ങളും ഉൾപ്പെടുന്നു. [1] കേരളത്തിൽ കണ്ടുവരുന്ന വിഴാൽ, അമ്മിമുറിയൻ, കാക്കഞാറ, ചീരമരം, കുറ്റിവിഴാൽ, നീർക്കാര, മുട്ടമരം (Ardisia pauciflora) തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.

വസ്തുതകൾ മിർസൈനേസീ, Scientific classification ...
Remove ads

സവിശേഷതകൾ

ലഘുപത്രത്തോടുകൂടിയ ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ (alternate) അല്ലെങ്കിൽ വർത്തുള വിന്യാസത്തിലോ ക്രമീകരിച്ചതും ഞെട്ടോടു കൂടിയവയുമാണ്. ഇലകൾ ജാലികാസിരാവിന്യാസത്തോടു കൂടിയവയും മിനുസമുള്ളതുമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. [2]

ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയാണ് ഇവയുടെ പൂക്കൾ. പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy) പാലിക്കുന്നവയാണ്. ഒന്നിലധികം പൂവുകളുള്ള പൂങ്കുലകളായാണ് പൂക്കൾ വിന്യസിച്ചിരിക്കുന്നത്. ചില സ്പീഷിസുകളിൽ ഏക പുഷ്പങ്ങളും കാണപ്പെടുന്നു. ഇവയ്ക്ക് അടിഭാഗം കൂടിച്ചേർന്ന നാലോ അഞ്ചോ വിദളങ്ങളും (calyx) നാലോ ആറോ തൊങ്ങലോടു(lobes) കൂടിയ ദളങ്ങളും കാണപ്പെടുന്നു.[3][4]

ദളങ്ങൾക്ക് വിപരീതമായി നിൽക്കുന്ന നാലുമുതൽ ആറുവരെയുള്ള കേസരങ്ങളോടു (stamen) കൂടിയ കേസരപുട (androecium ) ങ്ങളാണിവയ്ക്ക്. കേസരങ്ങളുടെ താഴ് ഭാഗം വിദളങ്ങളോട് കൂടിച്ചേർന്നിരിക്കും. ഇവയുടെ അഗ്രഭാഗങ്ങളിൽ കോണപ്പെടുന്ന പരാഗി (Anther)കൾ നീളത്തിൽ പൊട്ടുന്നവയാണ്. [5] [6] 3-6 കാർപെൽസു (carpels)കൾ അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നതാണ് ഇവയുടെ ജനിപുടം (gynoecium). ഉയർന്ന അണ്ഡാശയത്തോടുകൂടിയ ഇവയ്ക്ക് ഒരു അണ്ഡാശയ അറയും അതിൽ ഒന്നോ അതിലധികമോ അണ്ഡകോശങ്ങളും കാണപ്പെടുന്നു. ഇവയുടെ പഴങ്ങൾ അകത്തു ഒരു വിത്തോടുകൂടിയ മാംസളമായതാണ്. [7] [8]

Remove ads

കുറിപ്പ്

എ പി ജി 3 പ്രകാരം ഇപ്പോൾ ഈ കുടുംബം നിലവിലില്ല. അതിൽ ഉണ്ടായിരുന്ന അംഗങ്ങളെ പ്രിമുലേസീ കുടുംബത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.

ജീനസ്സുകൾ

Thumb
കുറ്റിവിഴാൽ
Thumb
വിഴാൽ
Thumb
അമ്മിമുറിയൻ
  • Aegiceras
  • Amblyanthopsis
  • Amblyanthus
  • Anagallis
  • Antistrophe
  • Ardisia
  • Asterolinon
  • Badula
  • Conandrium
  • Coris
  • Ctenardisia
  • Cybianthus
  • Cyclamen
  • Discocalyx
  • Elingamita
  • Embelia
  • Emblemantha
  • Fittingia
  • Geissanthus
  • Glaux
  • Heberdenia
  • Hymenandra
  • Labisia
  • Loheria
  • Lysimachia
  • Maesa [9]
  • Monoporus
  • Myrsine
  • Oncostemum
  • Parathesis
  • Pelletiera
  • Pleiomeris
  • Rapanea
  • Sadiria
  • Solonia
  • Stylogyne
  • Tapeinosperma
  • Trientalis
  • Tetrardisia
  • Vegaea
  • Wallenia

ഔഷധഗുണം

ഏസ്യ-പസിഫിക് ഭാഗങ്ങളിൽ മിർസൈനേസീ കുടുംബത്തിലെ നാൽപ്പതോളം സ്പീഷിസുകൾ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഗർഭപാത്രസംബന്ധിയായ ചികിൽസകൾക്കും തൊണ്ടവേദനയ്ക്കും വേദനാസംഹാരിയായും ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽത്തന്നെ വിഴാൽ കുടലിലെ വിരയ്ക്കെതിര ഔഷധമാണ്. അതിൽ അടങ്ങിയിരിക്കുന്ന Embelin (benzoquinone) ആണ് ഇതിലെ ഔഷധഗുണാമുള്ള രാസവസ്തു. അതുപോലെതന്നെയാണ് ആർഡീസിയ സ്പീഷിസിന്റെയും ഗുണങ്ങൾ.[10] മിർസൈനേസീ കുടുംബത്തിലെ പല ജനുസുകളിലും അടങ്ങിയിരിക്കുന്ന Embelin പലനാടുകളിലും ഈ സസ്യങ്ങളെ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കാരണമാവുന്നുണ്ട്.[11]

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads