ചോലപൊന്തച്ചുറ്റൻ
കാട്ടുശലഭം From Wikipedia, the free encyclopedia
Remove ads
ഒരു കാട്ടുശലഭമാണ് ചോലപൊന്തചുറ്റൻ.[1][2][3][4] ഇംഗ്ലീഷ് പേർ: Sullied Sailer. ശാസ്ത്രനാമം: Neptis soma. കുടുംബം: Nymphalidae. മദ്ധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും ഇതിനെ സാധാരണയായികാണാവുന്നതാണ്. കേരളത്തിൽ ചോലപൊന്തചുറ്റനെ വിരളമായി കാണാം.നല്ല മഴ കിട്ടുന്ന വനങ്ങളിൽ ആണ് ഇതിന്റെ പ്രധാന താവളം. ചിറകുകൾ പരത്തിപ്പിടിച്ച് ഇരുന്നാണ് ഇതിന്റെ വിശ്രമം.

Remove ads
നിറം
ചിറകിന്റെ പുറം ഭാഗത്തിനു ഇരുണ്ടനിറമാണ്. മങ്ങിയ വെളുത്ത പൊട്ടുകളും കാണാം. മുൻ ചിറകിന്റെ പുറത്ത് കുറുകെ ഒരു വരയും,അടുത്ത് ഒരു ത്രികോണക്കുറിയും ഉണ്ട്. പൊട്ടുകളുടെ ഒരു നിരയും,ചെറിയ പുള്ളികളുടെ നിരയും കാണപ്പെടുന്നുണ്ട്.[5] ചിറകിന്റെ അടിവശത്തിനു ചെന്തവിട്ടുനിറമാണ്. വേനൽക്കാലത്തും, മഴക്കാലത്തും നിറം വ്യത്യാസപ്പെടാറുണ്ട്.[3]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads