നേത്രാവതി എക്സ്പ്രസ്സ്‌

തിരുവനന്തപുരത്തിനും മുംബൈക്കും ഇടയിൽ ദിവസേന സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ From Wikipedia, the free encyclopedia

നേത്രാവതി എക്സ്പ്രസ്സ്‌
Remove ads

തിരുവനന്തപുരത്തിനും മുംബൈക്കും ഇടയിൽ ദിവസേന സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് 16345 / 16346 നേത്രാവതി എക്സ്പ്രസ്സ്‌. കൊങ്കൺ റെയിൽവേ പാത വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്ന് മുംബൈയിലേക്കുള്ള എളുപ്പവഴിയാണ് ഇത്. ആലപ്പുഴ, എറണാകുളം, ബൈണ്ടൂർ മൂകാംബിക, ഗോവ തുടങ്ങിയ വിനോദസഞ്ചാര, തീർത്ഥാടന പ്രധാന്യമുള്ള സ്ഥലങ്ങൾ വഴിയാണ് ഈ തീവണ്ടിയുടെ യാത്ര. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് ആശ്രയിക്കാവുന്ന ഒരു തീവണ്ടി കൂടിയാണ് നേത്രാവതി. ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള ബൈണ്ടൂർ പട്ടണത്തിലെ സ്റ്റേഷനിൽ ഈ തീവണ്ടി നിർത്താറുണ്ട്. ട്രെയിൻ നമ്പർ 16345 നേത്രാവതി എക്സ്പ്രസ്സ്‌ ലോകമാന്യതിലകിൽനിന്നും തിരുവനന്തപുരം സെൻട്രൽ വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ്‌ തിരുവനന്തപുരം സെൻട്രലിൽനിന്നും ലോകമാന്യതിലക് വരെ സർവീസ് നടത്തുന്നു.

വസ്തുതകൾ Netravati Express, പൊതുവിവരങ്ങൾ ...


Remove ads

സമയക്രമപട്ടിക

ട്രെയിൻ നമ്പർ 16345 നേത്രാവതി എക്സ്പ്രസ്സ്‌ ദിവസേന ലോകമാന്യതിലകിൽനിന്നും തിരുവനന്തപുരം സെൻട്രൽ വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 16345 നേത്രാവതി എക്സ്പ്രസ്സിനു ലോകമാന്യതിലക് കഴിഞ്ഞാൽ താനെ, പനവേൽ, റോഹ, ചിപ്ലുൻ, രത്നഗിരി, കുടൽ, തിവിം, കർമാലി, മഡ്ഗാവ്, കാന്കോന, കാർവാർ, കുംത, മുർദേശ്വർ, ഭട്കൽ, ബൈണ്ടൂർ മൂകാംബിക റോഡ്, കുന്താപുര, ഉഡുപ്പി, സൂറത്ത്കൽ, മംഗലാപുരം ജങ്ഷൻ, കാസർഗോഡ്‌, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, കണ്ണപുരം, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, തൃശ്ശൂർ, ഡിവൈൻ നഗർ (വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രം), ആലുവ, എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, കൊല്ലം ജങ്ഷൻ, വർക്കല, തിരുവനന്തപുരം സെൻട്രൽ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. [1] ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ്‌ തിരുവനന്തപുരം സെൻട്രലിൽനിന്നും ലോകമാന്യതിലക് വരെ സർവീസ് നടത്തുന്നു.

ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സിനു തിരുവനന്തപുരം സെൻട്രൽ കഴിഞ്ഞാൽ വർക്കല, കൊല്ലം ജങ്ഷൻ, കരുനാഗപ്പള്ളി, കായംകുളം ജങ്ഷൻ, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, ഡിവൈൻ നഗർ (വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രം), തൃശ്ശൂർ, ഷോർണൂർ ജങ്ഷൻ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കണ്ണപുരം, പയ്യന്നൂർ, ചർവത്തൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്‌, മംഗലാപുരം ജങ്ഷൻ, സൂറത്ത്കൽ, ഉടുപ്പി, കുണ്ടപുര, ബൈണ്ടൂർ മൂകാംബിക റോഡ്, ഭട്കാൽ, മൂർദേഷ്വർ, കുംത, കാർവാർ, കാന്കോന, മഡ്ഗാവ്, കർമാലി, തിവിം, കുടൽ, രത്നഗിരി, ചിപ്ലുൻ, റോഹ, പനവേൽ, താനെ, ലോകമാന്യതിലക് എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. [2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads