നെവാഡ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia

നെവാഡmap
Remove ads

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നെവാഡ. സ്പാനീഷ് ഭാഷയിൽ “മഞ്ഞു മൂടിയത്” എന്ന അർത്ഥം. നെവാഡ സംസ്ഥാനത്തിൻറെ തലസ്ഥാനം കാർസൺ സിറ്റിയാണ്. ലാസ് വേഗസാണ് ഏറ്റവും വലിയ നഗരം. വലിയ വെള്ളി ശേഖരവും ഖനികളും ഇവിടെയുള്ളതിനാൽ "വെള്ളി സംസ്ഥാനം" എന്ന് നെവാഡക്ക് വിളിപ്പേരുണ്ട്. അതുപോലെ തന്നെ ഈ നഗരം ബാറ്റിൽ ബോൺ സ്റ്റേറ്റ് എന്നും വിളിക്കപ്പെടുന്നു. എന്തെന്നാൽ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്താണ് ഇതൊരു സംസ്ഥാനമായത്. (ബാറ്റിൽ ബോൺ എന്ന പദം സംസ്ഥാന പതാകയിലും രേഖപ്പെടുത്തിയിരിക്കുന്നു) 1864-ൽ യൂണിയനിൽ ചേർന്നുകൊണ്ട് 36-ആം സംസ്ഥാനമായി.

വസ്തുതകൾ
വസ്തുതകൾ Nevada State symbols ...

വിസ്തീർണത്തിൽ ഏഴാം സ്ഥാനത്താണ് ഈ സംസ്ഥാനം. സംസ്ഥാനത്തിൻറെ വടക്കു പടിഞ്ഞാറായി ഒറിഗോണും, വടക്കുകിഴക്കായി ഇഡാഹോയും പടിഞ്ഞാറായി കാലിഫോർണിയയും കിഴക്കായി ഉട്ടായും സ്ഥിതി ചെയ്യുന്നു. 26 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 86%-ത്തോളം നഗരപ്രദേശങ്ങളായ ലാസ് വേഗസിലും റെനോയിലുമാണ് ജീവിക്കുന്നത്. നെവാഡ സംസ്ഥാനത്തെ നാലിൽ മൂന്നു ഭാഗം ജനങ്ങളും ക്ലാർക്ക് കൌണ്ടിയിലാണ് താമസിക്കുന്നത്. ഇത് ലാസ് വെഗാസ്-പാരഡൈസ് മെട്രോപോളിറ്റൻ മേഖലയിലുൾപ്പെട്ടതാണ്. ഈ മേഖലയിലാണ് സംസ്ഥാനത്തെ നാലു ഏറ്റവും വലിയ സംയോജിത നഗരങ്ങളിൽ മൂന്നും സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ ലളിതാമയ വിവാഹ-വിവാഹ മോചന നിയമങ്ങൾ പ്രശസ്തമാണ്. നിയമപരമായ ചൂതാട്ടവും 17-ൽ 8 കൗണ്ടികളിലെ നിയമപരമായ വേശ്യാലയങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്.എന്നാൾ സംസ്ഥാനത്തെ ലാസ് വെഗാസ് (ക്ലാർക്ക് കൌണ്ടി), റെനോ (വാഷൂ കൌണ്ടി), കർസണ് സിറ്റി എന്നിവിടങ്ങളിൽ ഇതു നിയമവിരുദ്ധവുമാണ്. എന്തെന്നാൽ റവ സ്വതന്ത്ര നഗരങ്ങളാണ്.

നെവാഡയുടെ ഭൂരിഭാഗവും മരുഭൂമിയാണ്. വർഷത്തിൽ കുറച്ചു മാത്രം മഴ കിട്ടുന്ന അവസ്ഥയാണിവിടെയുള്ളത്. സംസ്ഥാനത്തിൻറെ ഏറെ ഭാഗവും സ്ഥിതി ചെയ്യുന്നത് ഗ്രേറ്റ് ബേസിന് ഉൾഭാഗത്താണ്.

സംസ്ഥാനത്തിൻറെ ഗ്രേറ്റ് ബേസിനിൽ ഉൾപ്പെടുന്ന തെക്കുഭാഗം മോജാവാ മരുഭൂമിയിലാണ്, എന്നാൽ ലേക്ക് തഹോയെയും സിയേറാ നെവാഡായും പടിഞ്ഞാറേ കോണിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തിൻറെ 86 ശതമാനം ഭൂമിയും കൈകാര്യം ചെയ്യുന്നത് യു.എസ്. ഫെഡറൽ ഗവണ്മെൻറിനു കീഴിലുള്ള വിവിധ നീതിന്യായപരിപാലന സമിതികളാണ്.

Remove ads

ചരിത്രം

യൂറോപ്യന്മാർ ഈ പ്രദേശത്ത് എത്തുന്നതിനു മുമ്പുളള കാലത്ത് നേറ്റീവ് ഇന്ത്യൻ വിഭാഗത്തിലെ പൈയൂട്ട് (Paiute), ഷോഷോൺ (Shoshone), വാഷൂ (Washoe ) ഗോത്രങ്ങളിൽപ്പെട്ട ജനങ്ങൾ ഇപ്പോൾ നെവാഡ എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് അധിവസിച്ചിരുന്നു. ഈ ദേശത്ത് പുറത്തു നിന്ന് ആദ്യമെത്തിയത് സ്പെയിൻകാരായിരുന്നു. അവരാണ് ഈ പ്രദേശത്തിന് നെവാഡ (മഞ്ഞ്) എന്ന പേരു കൊടുത്തത്. എന്തെന്നാൽ ശിശിരകാലത്ത് സമീപത്തുള്ള പർവ്വതങ്ങൾ മഞ്ഞുമൂടിക്കിടന്നിരുന്നു.

ന്യൂസ്പെയിനിൻറെ ഭാഗമായി വൈസ്രോയി ഭരണത്തിൽ ഉരുത്തിരിഞ്ഞുവന്ന ഈ പ്രദേശം 1821 ൽ സ്വതന്ത്രമായതോടെ മെക്സിക്കോയുടെ ഭാഗമായിത്തീർന്നു. 1848 ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലെ വിജയത്തിനു ശേഷം യു.എസ്. ഈ പ്രദേശം പിടിച്ചെടുത്ത് 1850 ൽ ഉട്ടാ ഭൂപ്രദേശത്തോടു കൂട്ടിച്ചേർത്തു. കോംസ്റ്റോക് ലോഡ് പ്രദേശത്ത് 1959 ൽ വെള്ളിയുടെ നിക്ഷേപം കണ്ടെത്തിയത് പ്രദേശത്തെ ജനസംഖ്യാ വർദ്ധനവിനു കാരണമാകുകയും 1861ൽ പടിഞ്ഞാറേ ഉട്ടാ പ്രദേശത്തുനിന്നു വേർപെടുത്തി നെവാഡ ഭൂഭാഗം പ്രത്യേക മേഖലയായി രൂപീകരിക്കുകയും ചെയ്തു. 1864 ഒക്ടോബർ മാസം 31 ന് നെവാഡ ഐക്യനാടുകളുടെ മുപ്പത്തിയാറാമത്തെ സംസ്ഥാനമായി നിലവിൽ വന്നു. വെസ്റ്റ് വെർജീനിയയ്ക്കു ശേഷം ആഭ്യന്തര യുദ്ധകാലത്ത് യൂണിയനിൽ ചേർക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് നെവാഡ.

1940 ൽ നെവാഡയിലെ ജനസംഖ്യ വെറും 110,000 ആയിരുന്നു. ഇത് ജനസാന്ദ്രത വളരെക്കുറഞ്ഞ ഒരു സംസ്ഥാനമാണ്.ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഗണ്യമായ തോതിൽ ഖനനവും നടക്കുന്നത് സമ്പത്ത് വ്യവസ്ഥയെ സഹായിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉൽപാദിപ്പിക്കുന്നതിൽ നാലാം സ്ഥാനമാണ് നെവാഡയ്ക്ക്.

കൌണ്ടികൾ
Thumb
Las Vegas Strip, in Clark County
Thumb
Carson City Mint in Carson City. Carson City is an independent city and the capital of Nevada.

നെവാഡ കൌണ്ടികൾ എന്നപേരിലുള്ള നിയമപരിപാലനാധികാര കേന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു. കർസൺ നഗരം ഔദ്യോഗികമായി ഏകീകരിക്കപ്പെട്ട മുനിസിപ്പാലിറ്റിയാണ്. സംസ്ഥാന നിയമം തന്നെയാണ് പലപ്പോഴും കൌണ്ടികളിലും അനുവർത്തിച്ചു വരുന്നത്. 1919 വരെ. 146-തൊട്ട് 18,159 ചതുരശ്ര മൈൽ ([convert: unknown unit]) വിസ്തൃതിയുള്ള 17 വിവിധ കൌണ്ടികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്.

1861 ൽ രൂപീകൃതമായ പ്രഥമമായ 9 കൌണ്ടികളിലുൾപ്പെട്ട ലേക്ക് കൌണ്ടി, പിന്നീട് രൂപ് കൌണ്ടി എന്ന് 1862 ൽ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. മറ്റു ഭാഗങ്ങൾ 1864 ൽ ലെസെൻ കൌണ്ടി, കാലിഫോർണിയ എന്നിവയിൽ ചേർക്കപ്പെട്ടു. നെവാഡയിൽ ബാക്കിയുണ്ടായിരുന്ന കൌണ്ടിയുടെ ഭാഗം 1883 ല് വാഷൂ കൌണ്ടിയിൽ കൂട്ടിച്ചേർക്കപ്പെട്ടു [5]

നിയമനിർമ്മാണ സഭ 1969 ൽ ഓംസ്ബി കൌണ്ടി ലയിപ്പിച്ച് കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി രൂപീകരിക്കുകയും പഴയ ഓംസ്ബി കൌണ്ടിയുടെ അതിരുകൾ പുതുതായി രൂപീകരിച്ച സിറ്റിയുടേതായി അംഗീകരിക്കുകയും ചെയ്തു.

നയെ കൌണ്ടിയുടെ ഭാഗങ്ങൾ ചേർത്ത് 1987 ൽ ബുൾഫ്രോഗ് കൌണ്ടി രൂപീകരിച്ചു. ഭരണഘടനാവിരുദ്ധമെന്ന കാരണത്താൽ 1989 ൽ ഇത് അസാധുവാക്കപ്പെട്ടും.[5]

ഹംബോൾഡ്റ്റ് കൌണ്ടി 1856 ൽ രൂപീകരിച്ചെങ്കിനും 1861ൽ വീണ്ടും ഉട്ടാ ടെറിറ്റോറിയൽ ലെജിസ്ലേച്ചറിൽ മാറ്റുവാൻ പുതിയ നെവാഡ നിയമനിർമ്മാണ സഭ നിർദ്ദേശിച്ചു.

നെവാഡയിലെ ഏറ്റവും കൂടുതൽ ജനങ്ങളുള്ള കൌണ്ടി ക്ലാർക്ക് കൌണ്ടിയാണ്. ജനങ്ങളിൽ നാലിൽ മൂന്നു ഭാഗം പേർ ഇവിടെയാണ്. കൌണ്ടി രൂപീകരിച്ചതു മുതൽ നെവാഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായ ലാസ് വെഗസ് ആണ് കൌണ്ടി സീറ്റ് പ്രതിനിധീകരിക്കുന്നത്. ക്ലാർക്ക് കൌണ്ടി അനേകായിരം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. 2014 ൽ ഏകദേശം 44 മില്ല്യണ് ആളുകൾ ക്ലാർക്ക് കൌണ്ടി സന്ദർശിച്ചിരുന്നു.[6] വാഷൂ കൌണ്ടിയാണ് രണ്ടാമത്തെ ജനസംഖ്യയിൽ രണ്ടാമതു നിൽക്കുന്ന നെവാഡയിെ കൌണ്ടി. ഇതിലെ കൌണ്ടി സീറ്റ് റെനോ ആണ്. വാഷൂ കൌണ്ടി റെനോ-സ്പാർക്സ് മെട്രോപോളിറ്റൻ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. ലിയോണ് കൌണ്ടിയാണ് മൂന്നാമത്തെ ജനസംഖയുള്ള കൌണ്ടി. 1861 ൽ രൂപീകൃതമായ 9 ആദ്യകാല കൌണ്ടികളിൽപ്പെട്ടതാണിത്. ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട് ആദ്യ യൂണിയൻ ജനറൽ ആയിരുന്ന നതാനിയേൽ ലിയോണിൻറെ സ്മരണാർത്ഥമാണ് കൌണ്ടിയ്ക്ക് ഈ പേരു നൽകിയിരിക്കുന്നത്. ഇതിൻറെ ഇപ്പോഴത്തെ കൌണ്ടി സീറ്റ് Yerington ആണ്. ഇതിൻറെ ആദ്യ കൌണ്ടി സീറ്റ് സ്ഥാപിച്ചത് Dayton ൽ 29 നവംബർ 1861 [7] ലായിരുന്നു.

കൂടുതൽ വിവരങ്ങൾ County name, County seat ...
മുന്നോടിയായത് യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1864 ഒക്ടോബർ 31ൻ പ്രവേശിപ്പിച്ചു (36ആം)
Succeeded by

39°N 117°W

Remove ads

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads