സ്ഥിര മെമ്മറി
From Wikipedia, the free encyclopedia
Remove ads
വൈദ്യുതി മുടങ്ങിയ ശേഷവും സംഭരിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുന്ന ഒരു തരം കമ്പ്യൂട്ടർ മെമ്മറിയാണ് നോൺ-വോളാറ്റെയിൽ മെമ്മറി (എൻവിഎം) അല്ലെങ്കിൽ സ്ഥിര സംഭരണം എന്നറിയപ്പെടുന്നു. ഇതിനു വിപരീതമായി, ഡാറ്റ നിലനിർത്തുന്നതിന് അസ്ഥിര(Volatile)മെമ്മറിക്ക് സ്ഥിരമായ വൈദ്യുതി ആവശ്യമാണ്. റീഡ് ഒൺലി മെമ്മറി, ഫ്ലാഷ് മെമ്മറി, ഫെറോഇലക്ട്രിക് റാം, മിക്ക തരം മാഗ്നറ്റിക് കമ്പ്യൂട്ടർ സംഭരണ ഉപകരണങ്ങൾ (ഉദാ. ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, സോളിഡ് സ്റ്റേറ്റ് ഡ്രൈവുകൾ, ഫ്ലോപ്പി ഡിസ്കുകൾ, മാഗ്നറ്റിക് ടേപ്പ്), ഒപ്റ്റിക്കൽ ഡിസ്കുകൾ, പേപ്പർ ടേപ്പ്, പഞ്ച് കാർഡുകൾ എന്നിവ പോലുള്ള ആദ്യകാല കമ്പ്യൂട്ടർ സംഭരണ രീതികൾ എന്നിവ സ്ഥിര മെമ്മറിയുടെ ഉദാഹരണങ്ങളാണ്. [1]
Remove ads
സ്ഥിര മെമ്മറിയെ പരമ്പരാഗത നോൺ-വോളാറ്റെയിൽ ഡിസ്ക് സ്റ്റോറേജ് അല്ലെങ്കിൽ സ്ഥിര മെമ്മറി ചിപ്പുകളിലെ സംഭരണം (ഫ്ലാഷ് മെമ്മറി സ്റ്റോറേജ്) - ഇഇപിറോം(EEPROM), എസ്എസ്ഡി(SSD), നാൻഡ്(NAND) മുതലായവ.
Remove ads
അവലോകനം
ദ്വിതീയ സംഭരണം അല്ലെങ്കിൽ ദീർഘകാല സ്ഥിരമായ സംഭരണം എന്നിവയ്ക്കായി സ്ഥിര മെമ്മറി സാധാരണയായി ഉപയോഗിക്കുന്നു.[2]പ്രാഥമിക സംഭരണത്തിന്റെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതിയായ റാൻഡം ആക്സസ് മെമ്മറിയുടെ (റാം) സ്ഥിരമായ രൂപമാണ് ഇത്, അതായത് കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യുമ്പോൾ റാമിൽ അടങ്ങിയിരിക്കുന്ന എന്തും നഷ്ടപ്പെടും. എന്നിരുന്നാലും, സ്ഥിര മെമ്മറിയുടെ മിക്ക രൂപങ്ങൾക്കും പരിമിതികളുണ്ട്, അവ പ്രാഥമിക സംഭരണമായി ഉപയോഗിക്കാൻ അനുയോജ്യമല്ല. സാധാരണഗതിയിൽ, സ്ഥിര മെമ്മറിക്ക് കൂടുതൽ വിലവരും, കുറഞ്ഞ പ്രകടനം നൽകുന്നു, അല്ലെങ്കിൽ അസ്ഥിരമായ റാൻഡം ആക്സസ് മെമ്മറിയുമായി താരതമ്യപ്പെടുത്തുമ്പോൾ പരിമിതമായ ആയുസ്സ് ആണ് ഉള്ളത്.
സ്ഥിരമായ ഡാറ്റ സംഭരണം ഇലക്ട്രിക്കലി അഡ്രസ്ഡ് സിസ്റ്റങ്ങൾ (റീഡ്-ഒൺലി മെമ്മറി), യാന്ത്രികമായി അഡ്രസ്സ് ചെയ്ത സിസ്റ്റങ്ങൾ (ഹാർഡ് ഡിസ്കുകൾ, ഒപ്റ്റിക്കൽ ഡിസ്ക്, മാഗ്നറ്റിക് ടേപ്പ്, ഹോളോഗ്രാഫിക് മെമ്മറി, എന്നിങ്ങനെയുള്ളവ) എന്നിങ്ങനെ തരംതിരിക്കാം.[3][4]പൊതുവായി പറഞ്ഞാൽ, ഇലക്ട്രിക്കലി അഡ്രസ്ഡ് സിസ്റ്റങ്ങൾ വിലയേറിയതാണ്, പരിമിതമായ ശേഷിയാണിതിനുള്ളത്, പക്ഷേ വേഗതയേറിയതാണ്, അതേസമയം യാന്ത്രികമായി അഡ്രസ്സ് ചെയ്യുന്ന സിസ്റ്റങ്ങൾ ഒരു ബിറ്റിന് കൂടുതൽ ചെലവ് കുറഞ്ഞവയാണ്, എന്നാൽ വേഗത കുറവാണ്.
Remove ads
ഇലക്ട്രിക്കലി അഡ്രസ്സ്ഡ്
വൈദ്യുതപരമായി അഡ്രസ്സ് ചെയ്യപ്പെടുന്ന അർദ്ധചാലകത്തിന്റെ സ്ഥിര മെമ്മറി അവയുടെ എഴുത്ത് സംവിധാനം അനുസരിച്ച് തരംതിരിക്കാം. മാസ്ക് റോമുകൾ ഫാക്ടറി പ്രോഗ്രാം ചെയ്യാവുന്നവ മാത്രമാണ്, സാധാരണയായി നിർമ്മാണത്തിനുശേഷം അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത വലിയ അളവിലുള്ള ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കുന്നു. നിർമ്മാണത്തിനുശേഷം പ്രോഗ്രാമബിൾ റീഡ്-ഒൺലി മെമ്മറി മാറ്റാൻ കഴിയും, പക്ഷേ ഒരു പ്രത്യേക പ്രോഗ്രാമർ ആവശ്യമാണ്, സാധാരണയായി ടാർഗെറ്റ് സിസ്റ്റത്തിൽ ആയിരിക്കുമ്പോൾ പ്രോഗ്രാം ചെയ്യാൻ കഴിയില്ല. പ്രോഗ്രാമിംഗ് ശാശ്വതമാണ്, കൂടുതൽ മാറ്റങ്ങൾക്ക് ഉപകരണം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഉപകരണത്തിലെ സംഭരണ സൈറ്റുകളെ ഭൗതികമായി മാറ്റിക്കൊണ്ട് (ബേണിംഗ്) ഡാറ്റ സംഭരിക്കുന്നു.
റീഡ്-മോസ്റ്റ് ലി ഡിവൈസ്സസ്
ഒന്നിലധികം തവണ മാറ്റാൻ കഴിയുന്ന മായ്ക്കാവുന്ന റോമാണ് ഇപിറോം(EPROM). എന്നിരുന്നാലും, ഒരു ഇപിറോമിലേക്ക് പുതിയ ഡാറ്റ എഴുതുന്നതിന് ഒരു പ്രത്യേക പ്രോഗ്രാമർ സർക്യൂട്ട് ആവശ്യമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads