നോർവീജിയൻ ഭാഷ

From Wikipedia, the free encyclopedia

നോർവീജിയൻ ഭാഷ
Remove ads

നോർവേയുടെ ഔദ്യോഗിക ഭാഷ ആണ് നോർവെജിൻ. അഞ്ചു ദശലക്ഷത്തിൽ ഏറെ മനുഷ്യർ ഉപയോഗിക്കുന്ന ഭാഷ ആണ്. ഈ ഭാഷ രണ്ടു തരം ഉണ്ട്: Bokmål (ഉച്ചാരണ: "ബൂക്‌മോൾ ". അക്ഷരാർത്ഥ അർഥം: "പുസ്തക ഭാഷ"), Nynorsk (ഉച്ചാരണ: "നീനോർസ്‌ക് ". അക്ഷരാർത്ഥ അർഥം: "പുതിയ നോർവെജിൻ").

വസ്തുതകൾ നോർവീജിയൻ ഭാഷ, ഉച്ചാരണം ...
Remove ads

നോർവീജിയൻ ഭാഷയുടെ ചരിത്രം

ഓൾഡ് നോർസ്

നൂറോളം വര്ഷങ്ങൾക്കു മുൻപ് സ്കാന്ഡിനേവിയിൽ ഉപയോഗിച്ചിരുന്ന  ഭാഷയാണ് "ഓൾഡ് നോർസ്". ഇന്ന് ഈ  ഭാഷയ്ക്കു ഐസ്‌ലാന്റിൽ ഉപയോഗിക്കുന്ന ഭാഷയുമായി സാമ്യം ഉണ്ട്. ഈ സാമ്യതക്കു കാരണം വൈക്കിംഗിന്റെ കാലഘട്ടത്തു നോർവേയിലെ രാജാക്കന്മാരുടെ നികുതിയിൽനിന്നും രക്ഷപ്പെടാനായി നോർവേയിൽ നിന്ന് ഐസ്‌ലാൻഡിലേക്ക് പോയതാണ്.

ബൂക്‌മോൾ

പതിമൂന്നാം നൂറ്റാണ്ടിൽ ബ്ലാക്ക് ഡെത്ത് മൂലം നോർവേയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും മരണപെട്ടു. നോർവേയുടെ ഈ പ്രതിരോധമില്ലാത്ത കാലഘട്ടത്തിൽ നോർവേയെ ഡെൻമാർക്ക് പിടിച്ചെടുത്തു ഡെൻമാർകിന്റെ ഭാഗമാക്കി. നൂറുകണക്കിനു വർഷങ്ങൾ നോർവേയെ അവർ ഭരിച്ചു. എല്ലാ ഭരണാധികാരികളും, പുരോഹിതന്മാരും, എസ്റ്റേറ്റ് ഉടമകളും, പ്രഭുക്കന്മാരും ഡാനിഷ് ആൾകാർ ആയിരുന്നു. ഇവരിൽ പലരും നോർവേയിൽ സ്ഥിരതാമസമാക്കി. ഇതുകൊണ്ടാണ് നോർവേയുടെ സ്റ്റാൻഡേർഡ് ഭാഷയായ ബൂക്മൊളിന് ഡാനിഷ് ഭാഷയുമായി സാമ്യത. നോർവീജിയൻ ഭാഷയിൽ പുസ്തകങ്ങൾ അച്ചടിക്കാൻ അനുവദിച്ചിരുന്നില്ല ഈ സമയത്തു. ഉന്നത പഠനത്തിനായി അവർ ഡെൻമാർക്കിലേക്കോ ജർമ്മനിയിലേക്കോ പോകേണമായിരുന്നു.

1814 ൽ ഒരു യുദ്ധം തോറ്റതിന് തുടർന്നു നോർവേയെ സ്വീഡന് കൈമാറേണ്ടിവന്നു. അന്ന് മുതൽ നോർവേയിൽ യൂണിവേഴ്സിറ്റി നടത്താൻ അനുവദിച്ചു. ക്രമേണ ഡാനിഷ് ഭാഷ നോർവീജിയൻ പ്രാദേശിക ഭാഷകളുമായി കൂടിച്ചേർന്ന് ഇന്നത്തെ നോർവീജിയൻ ഭാഷയായി മാറി. എഴുത്തിൽ ഭാഷകൾ തമ്മിൽ സാമ്യത ഉണ്ടെങ്കിലും ഉച്ചാരണത്തിൽ വ്യത്യാസമുണ്ട്.

നീനോർസ്‌ക്

നോർവീജിയൻ ജനസംഖ്യയുടെ ഏകദേശം 13% നീനോർസ്‌ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ നോർവീജിയൻ പ്രാദേശിക ഭാഷകൾ സംയോജിപ്പിച്ച് ഉണ്ടായതാണ് നീനോർസ്‌ക്. ബുക്‌മോളിനും നീനോർസ്‌കിനും നിയമപ്രകാരം തുല്യസ്ഥാനമാണ്. സ്കൂളുകളിൽ കുട്ടികൾ രണ്ടും പഠിക്കണം.

Remove ads

നോർവീജിയൻ അക്ഷരമാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads