നട്ട്ഹാച്ച്

From Wikipedia, the free encyclopedia

നട്ട്ഹാച്ച്
Remove ads

സിറ്റിഡെ (Sittidae) കുടുംബത്തിൽപ്പെട്ട പക്ഷിയാണ് നട്ട്ഹാച്ച്. ഉത്തരാർധഗോളത്തിൽ ധാരാളമായി കാണപ്പെടുന്ന ഈയിനം പക്ഷിക്ക് 3.5 മുതൽ 7 വരെ ഇഞ്ച് വലിപ്പവും ചെറിയ കാലുകളും ആണ് ഉള്ളത്.

വസ്തുതകൾ Nuthatches, Scientific classification ...

യൂറോപ്പിലെയും ഏഷ്യയിലെയും വടക്കേ അമേരിക്കയിലെയും കാടുകളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. വടക്കേ അമേരിക്കയിൽ പ്രധാനമായും നാല് സ്പീഷീസ് നട്ട്ഹാച്ചുകളാണ് കാണപ്പെടുന്നത്; സാമാന്യം വലിപ്പമുള്ള വൈറ്റ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കരോലിനെൻസിസ്), പടിഞ്ഞാറൻ കാനഡയിൽ കണ്ടുവരുന്ന റെഡ് ബ്രസ്റ്റഡ് നട്ട്ഹാച്ച് (സിറ്റ കനാഡൻസിസ്), പടിഞ്ഞാറൻ ഭാഗങ്ങളിൽ കണ്ടുവരുന്ന പിഗ്മി നട്ട്ഹാച്ച് (സിറ്റ പിഗ്മിയ), തെക്കു-കിഴക്കൻ ഭാഗങ്ങളിൽ കണ്ടുവരുന്ന ബ്രൗൺ ഹെഡഡ് നട്ട്ഹാച്ച് (സിറ്റ പ്യൂസില്ല).

ചെറുപ്രാണികളും അവയുടെ മുട്ടയും പ്യൂപ്പയും ധാന്യങ്ങളും വിത്തുകളുമാണ് നട്ട്ഹാച്ചുകളുടെ പ്രധാന ഭക്ഷണം. ഇവ മുട്ടയിടുന്നത് മരപ്പൊത്തുകളിലും പാറമടകളിലുമൊക്കെയാണ്. എന്നാൽ ഏഷ്യയിൽ കാണപ്പെടുന്ന നട്ട്ഹാച്ചുകൾ മുട്ടയിടാനായി മരച്ചില്ലകളും ഇലകളും ഉപയോഗിച്ച് കൂട് കൂട്ടാറുണ്ട്.

നട്ട്ഹാച്ചുകൾ കാലാവസ്ഥാ വൃതിയാനങ്ങൾക്കനുസരിച്ച് ചെറിയ ദൂരങ്ങളിലേക്ക് ദേശാടനം നടത്താറുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നട്ട്ഹാച്ച് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads