തുറന്ന കൈ സ്മാരകം

From Wikipedia, the free encyclopedia

തുറന്ന കൈ സ്മാരകംmap
Remove ads

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന ഒരു പ്രതീകാത്മക സമുച്ചയമാണ് തുറന്ന കൈ സ്മാരകം (Open Hand Monument). വാസ്തുശില്പിയായ ലെ കൂർബസിയേ രൂപകല്പനചെയ്തത ഈ സ്മാരകം ചണ്ഡീഗഢ് സർക്കാരിന്റെ ഔദ്യോഗികമുദ്രയായി കണക്കാക്കുന്നു. "മാനവരാശിയുടെ ഐക്യത്തിന്റേയും, സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പരസ്പര സഹകരണത്തിന്റേയും പ്രതീകമാണിത്".[1] ലെ കൂർബസിയേ പണികഴിപ്പിച്ച നിരവധി തുറന്ന കൈ ശിൽപങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമാണ് ചണ്ഡീഗഢിലെ ഈ സ്മാരകം.[2] കാറ്റിന്റെ ദിശക്കനുസരിച്ച് കറങ്ങുന്ന 46 അടി (14 metres) ഉയരമുള്ള  ലോഹനിർമിതമായ മുകൾ ഭാഗമുൾപ്പെടെ ആകെ 85 അടി (26 metres)  ഉയരമുള്ള ഈ സ്മാരകത്തിന് 50 ടണ്ണോളം ഭാരവുമുണ്ട്. [1][3][4]

വസ്തുതകൾ തുറന്ന കൈ സ്മാരകം, കലാകാരൻ ...
Remove ads

പ്രതീകാത്മകത

മാനവരാശിയുടെ ഐക്യത്തിന്റേയും, സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പരസ്പര സഹകരണത്തിന്റേയും പ്രതീകമാണിത്". ലെ കൂർബസിയേയുടെ ഒട്ടുമിക്ക ശിൽനിർമിതികളിലും ഈ ആശയങ്ങൾതന്നെയാണ് പ്രതിഫലിക്കുന്നത്. 

ഹിമാലയൻ പർവ്വതനിരകളിലെ സിവാലിക് മലനിരകൾ പശ്ചാത്തലമാക്കികൊണ്ട് ചണ്ഡീഗഢിലെ കാപ്പിറ്റൽ കോംപ്ലക്സിൽ സെക്ടർ-1 ലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. [4][5]

ചണ്ഡീഗഢിലെ തുറന്ന കൈ സ്മാരകം സ്ഥിതിചെയ്യുന്നിടത്തേക്ക് റോഡ്, റെയിൽ, വായു ഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. ദേശീയപാത 21 (Chandigarh – Manali), ദേശീയപാത 22 (Ambala – Kalka- Shimla – Khab, Kinnaur)ഈ പ്രദേശത്തുകൂടെയാണ് കടന്നു പോകുന്നത്.

Remove ads

സവിശേഷതകൾ

കാറ്റിന്റെ ദിശക്കനുസരിച്ച് കറങ്ങുന്ന 46 അടി (14 metres) ഉയരമുള്ള ലോഹനിർമിതമായ മുകൾ ഭാഗമുൾപ്പെടെ ആകെ 85 അടി (26 metres) ഉയരമുള്ള ഈ സ്മാരകത്തിന് 50 ടണ്ണോളം ഭാരവുമുണ്ട്.

അവലംബം

ഗ്രന്ഥസൂചി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads