പി. പരമേശ്വരൻ

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകൻ From Wikipedia, the free encyclopedia

പി. പരമേശ്വരൻ
Remove ads

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പരമേശ്വരൻ. [1] ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളർച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം മേധാവി, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എന്നീ ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചിരുന്നു.[2] വാർധക്യ സഹജമായ അസുഖങ്ങൾ കാരണം മാസങ്ങളായി ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദാശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2020 ഫെബ്രുവരി 9–ന് അന്തരിച്ചു.[3]

വസ്തുതകൾ പി. പരമേശ്വരൻ, ജനനം ...
Remove ads

ബാല്യം

1926-ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ മുഹമ്മ, താമരശ്ശേരിൽ ഇല്ലത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും സ്വന്തമാക്കി . .

രാഷ്ട്രീയം

ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950-ൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരകൻ) ചെയ്തു. 1957-ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട് . തുടർന്ന്ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു . കന്യാകുമാരി വിവേകാനന്ദ സ്മാരക നിർമ്മാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിച്ചു. 1970-ൽ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്‌. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഡൽഹിയിലെ ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാരതീയ തത്ത്വശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . അയോധ്യ ശ്രീ രാമജന്മഭൂമി പ്രക്ഷോഭത്തിൽ ജനതാദൾ നേതാവ് ശ്രീ എം.പി. വീരേന്ദ്രകുമാർ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. ശ്രീ പരമേശ്വരൻ എഴുതിയ നിരവധി ദേശഭക്തിഗാനങ്ങൾ രാഷ്ട്രീയ സ്വയംസേവകസംഘം ഗണഗീതങ്ങളായി പ്രശസ്തമാണ് . ചെറുപ്പം മുതൽ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷനുമായി അടുത്ത ബന്ധം പുലർത്തിവരുന്നു .[4] പ്രമുഖ ഹിന്ദു സാമൂഹിക-സാംസ്കാരിക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തിവരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങൾ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു[അവലംബം ആവശ്യമാണ്]

Remove ads

അംഗീകാരങ്ങൾ

കൃതികൾ

  1. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ
  2. വിവേകാനന്ദനും മാർക്സും
  3. ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ
  4. മാർക്സിൽ നിന്നും മഹർഷിയിലേക്ക്
  5. മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും
  6. ദിശാബോധത്തിന്റെ ദർശനം
  7. കേരളം ഭ്രാന്താലയത്തിൽ നിന്ന്‌ തീർഥാലയത്തിലേയ്‌ക്ക്‌
  8. ഭഗവദ്‌ഗീത നവലോകക്രമത്തിന്റെ ദർശനം
  9. സ്വതന്ത്രഭാരതം ഗതിയും നിയതിയും
  10. ഹിന്ദുരാഷ്‌ട്രത്തിന്റെ ഹൃദയസ്‌പന്ദനങ്ങൾ
  11. വിശ്വവിജയി വിവേകാനന്ദൻ
  12. ഭാരതം-പ്രശ്‌നങ്ങളും പ്രതിവിധിയും


Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads