പി. ഷൺമുഖം
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്നു പി. ഷൺമുഖം(1927 മാർച്ച് 25 - 2 ഫെബ്രുവരി 2013). 1954 മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1980 മുതൽ മൂന്നുതവണ പുതുച്ചേരിയിൽനിന്നുള്ള പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ കാലയളവുകളിലായി രണ്ടുതവണ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്.
Remove ads
ജീവിതരേഖ
1978 മുതൽ കാൽനൂറ്റാണ്ടോളം പുതുച്ചേരി കോൺഗ്രസ് പ്രസിഡന്റുസ്ഥാനം വഹിച്ച യാനത്തു നിന്ന് ജനവിധി നേടി 2000-2001 വർഷം മുഖ്യമന്ത്രിയായി. പിന്നീട് 2001-ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. എങ്കിലും ആറുമാസത്തിനകം ജനവിധിനേടാൻ കഴിയാഞ്ഞതിനാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ. രംഗസ്വാമിക്കായി അവസരം ഒഴിഞ്ഞു. 1969-1973 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചുമതല വഹിച്ചു. 2001 വരെ എ.ഐ.സി.സി. പ്രവർത്തക സമിതിയിലെ സ്ഥിരംക്ഷണിതാവായിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads