പത്മശ്രീ

From Wikipedia, the free encyclopedia

Remove ads

പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അർത്ഥം.

വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...

ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗരി ലിപിയിൽ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.

1960-ൽ ഡോക്റ്റർ എം. ജി. രാമചന്ദ്രൻ ഈ പുരസ്കാരത്തിൽ ഉള്ള വാചകങ്ങൾ ഹിന്ദിയിൽ ആണെന്ന കാരണത്താൽ നിഷേധിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

ഫെബ്രുവരി 2010 വരെ 2336 വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads