പാൻസ്പെർമിയ

From Wikipedia, the free encyclopedia

പാൻസ്പെർമിയ
Remove ads

ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയാണ് ജീവൻ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചത് എന്ന് അവകാശപ്പെടുന്ന പരികല്പന.[1][2][3]

Thumb
ധൂമകേതുവിലൂടെ ബാക്ടീരിയാതലത്തിലുള്ള ജീവൻ ഭൂമിയിലേക്കു വരുന്നതിന്റെ ചിത്രീകരണം.

ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു. അവിടങ്ങളിലെ അനുകൂല പരിതഃസ്ഥിതി ഉപയോഗപ്പെടുത്തി അവ പരിണാമത്തിനു വിധേയമായി കൂടുതൽ സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു എന്നാണ് ഈ പരികല്പന മുന്നോട്ടു വെയ്ക്കുന്ന വാദം. അതായത് പാൻസ്പെർമിയ ജീവൻ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കുന്നില്ല. പകരം അത് എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നാണ് പറയുന്നത്.[4][5][6]

Remove ads

ചരിത്രം

പാൻസ്പെർമിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് അനക്സഗോറസ് എന്ന തത്ത്വചിന്തകനായിരുന്നു.[7] പിന്നീട് ഇത് കൂടുതൽ ശാസ്ത്രീയമായി വികസിപ്പിച്ചത് ജോൺസ് ജേക്കബ് ബെർസീലിയസ് (1834)[8] ഹെർമ്മൻ ഇ. റിച്ചർ (1865)[9] കെൽവിൻ (1871)[10] ഹെർമൻ വോൺ ഹെൽമോൾട്സ് (1879)[11][12] എന്നിവരായിരുന്നു. ഈ പരികല്പന കൂടുതൽ വിശദാംശങ്ങളോടു കൂടി ഇന്നത്തെ രീതിയിൽ വികസിപ്പെച്ചെടുത്തത് സ്വീഡിഷ് രസതന്ത്രജ്ഞനായ സ്വാന്തെ അറീനിയസ് (1903) ആണ്.[13]

സർ ഫ്രെഡ് ഹോയ്‌ൽ (1915-2001) ചന്ദ്ര വിക്രമസിംഗെ (ജ.1939) എന്നീ ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തി.[14][15] നക്ഷത്രാന്തരീയ പടലങ്ങളിൽ ജൈവപദാർത്ഥങ്ങൾ ധാരാളം കണ്ടേക്കാമെന്ന ഒരു പരികല്പന 1974ൽ ഇവർ മുന്നോട്ടു വെച്ചു. പിന്നീട് വിക്രമസിംഗെ ഇതിന് കൂടുതൽ തെളിവുകൾ നൽകുകയും ചെയ്തു.[16][17][18] ഹോയലും വിക്രമസിംഗെയും ഇപ്പോഴും ഇത്തരം ജൈവപദാർത്ഥങ്ങൾ ഭൂമിയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്. വൻതോതിലുണ്ടാവുന്ന പകർച്ചവ്യാധികൾ, പുതിയ രോഗങ്ങൾ, വലിയതോതിലുള്ള ജനിതകമാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം എന്നിവ ഇങ്ങനെ പുതുതായി ഭൂമിയിലേക്കു വരുന്ന ജൈവഘടകങ്ങളാണ് എന്നാണവരുടെ അഭിപ്രായം.[19]

ഭൗമേതരജീവികളെ കണ്ടെത്തുന്നതിൽ പാൻസ്പെർമിയ സിദ്ധാന്തമായിരിക്കും മനുഷ്യനെ സഹായിക്കാനെത്തുക എന്ന് പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് 2009ൽ അഭിപ്രായപ്പെടുകയുണ്ടായി.[20]

സ്റ്റീഫൻ ഹോക്കിങ്[20]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads