പെരുമ്പാവൂർ
എറണാകുളം ജില്ലയിലെ പട്ടണം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു നഗരവും കൊച്ചി നഗരത്തിൻ്റെ വടക്ക് കിഴക്കൻ പ്രാന്തപ്രദേശവും ഒരു മുനിസിപ്പാലിറ്റിയുമാണ് പെരുമ്പാവൂർ. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ (16.2 മൈൽ) അകലെയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കായായി പെരുമ്പാവൂർ സ്ഥിതിചെയ്യുന്നു. 2011-ലെ ഇന്ത്യൻ സെൻസസ് പ്രകാരം പെരുമ്പാവൂരിൽ 28,110 ജനങ്ങളുണ്ട്. സമീപ വർഷങ്ങളിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്, പ്രധാനമായും പശ്ചിമ ബംഗാൾ, ആസാം, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു ഒഴുക്ക് പെരുമ്പാവൂർ നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്.[2] ഇവരുടെ ആധിക്യം നഗരത്തിൽ മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ പെരുകുന്നതിന് കാരണമായിട്ടുണ്ട്.
പെരുമ്പാവൂർ മുനിസിപ്പാലിറ്റി ഇപ്പോൾ ഭരിക്കുന്നത് (2021) യു ഡി എഫ് ആണ്. സക്കീർ ഹുസൈൻ ആണ് മുനിസിപ്പൽ ചെയർമാൻ.
Remove ads
അതിരുകൾ
പടിഞ്ഞാറ് ആലുവ, വടക്ക് കാലടി, അങ്കമാലി, തെക്ക് മൂവാറ്റുപുഴ, കോലഞ്ചേരി, കിഴക്ക്കോതമംഗലം എന്നീ പട്ടണങ്ങൾ എന്നിവയാണ് പെരുമ്പാവൂരിന്റെ അടുത്തുള്ള സ്ഥലങ്ങൾ.
ചരിത്രം
1936-ലാണ് പെരുമ്പാവൂർ മുനിസിപ്പാലിറ്റി രൂപീകരിച്ചത്. നേരത്തെ സർ സി.പി. രാമസ്വാമി അയ്യർ (ദിവാൻ-തിരുവിതാംകൂർ) പറവൂർ, നെടുമങ്ങാട്, ബൂതപാണ്ടി എന്നിവയൊടൊപ്പം അനുവദിച്ച 4 പഞ്ചായത്തുകളിൽ ഒന്നാണിത്. ഇന്ത്യയിൽ ഏറ്റവുമധികം യാക്കോബായ ക്രിസ്ത്യാനികൾ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പെരുമ്പാവൂർ അസംബ്ലി മണ്ഡലം.
ഗതാഗതം

എം.സി. റോഡിൽ മൂവാറ്റുപുഴക്കും അങ്കമാലിക്കും ഇടയിലാണ് ഇതിന്റെ സ്ഥാനം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു പാതയായ ആലുവ-മൂന്നാർ പാതയും പെരുമ്പാവൂരിലൂടെയാണ് കടന്നു പോകുന്നത്. കുന്നത്തുനാട് താലൂക്കിന്റെയും പെരുമ്പാവൂരിന്റെയും ആർടിഒ കോഡ് കെഎൽ -40 ആണ്. പെരുമ്പാവൂർ ജെആർടിഒ പട്ടാലിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ദീർഘദൂര സർവീസുകൾ നടത്തുന്ന ഒരു കെഎസ്ആർടിസി സബ്ഡിപ്പോ പെരുമ്പാവൂരിലുണ്ട്. നിരവധി അയൽ പട്ടണങ്ങളിലേക്ക് സ്വകാര്യ ബസ് സർവീസുകൾ ഉണ്ട്. ചെറിയ ദൂരങ്ങൾക്ക് ഓട്ടോറിക്ഷകൾ സാധാരണയായി ഉപയോഗിക്കുന്നു. എറണാകുളം, ആലുവ, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് പതിവായി ബസ് സർവീസുകളുണ്ട്. അങ്കമാലി, ആലുവ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. പെരുമ്പാവൂരിൽ നിന്ന് 7 കിലോ മീറ്റർ ദൂരത്തിൽ ആണ് നെടുമ്പാശേരി എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.
പെരുമ്പാവൂർ നഗരം ചുറ്റും ചെറുതും എന്നാൽ ജനസാന്ദ്രതയുള്ളതുമായ നിരവധി കമ്മ്യൂട്ടർ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതൊടൊപ്പം ബസ് സർവ്വീസുകളിലൂടെ ഇവയെ നഗരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. വല്ലം, കൂവപ്പടി, വെങ്ങോല, മുടിക്കൽ, തോട്ടുവ, പൊഞ്ഞാശ്ശേരി, മഞ്ഞപ്പെട്ടി, കോടനാട്, അകനാട്, മീമ്പാറ, ചൂരമുടി, ആലാട്ടുചിറ, പാണംകുഴി, ചേരാനല്ലൂർ, പുന്നയം, ഓടക്കാലി, പനിച്ചയം, പയ്യൽ, നെടുങ്ങപ്ര, കല്ലിടംപാറത്ത്, മലയിടംപാറത്ത്, മലയിടംപാറത്ത് തുടങ്ങിയവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. കുറുപ്പംപടി ടൗൺ പൊതുഗതാഗതത്തിനുള്ള പ്രധാന ഇൻ്റർചേഞ്ച് പോയിൻ്റുകളിൽ ഒന്നാണ്.
നദികൾ
ഭൂമിശാസ്ത്രപരമായി പെരിയാറിനും മുവാറ്റുപുഴയാറിനും ഇടയിലാണ് പെരുമ്പാവൂരിന്റെ സ്ഥാനം.
വ്യവസായം
പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് ഇത്. കേരളത്തിനകത്തും പുറത്തും വാണിജ്യ ബന്ധങ്ങളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ റയോൺസ് പെരുമ്പാവൂരിനടുത്തുള്ള വല്ലത്താണ് പ്രവർത്തിച്ചിരുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
- കോടനാട് ആന പരിശീലന കേന്ദ്രം. എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
കപ്രിക്കാട് ആഭയാരണ്യം... ഏഷ്യയിലെ ഏറ്റവും വലിയ തുറന്ന മൃഗശാലയായി വിഭാവനം ചെയ്ത കപ്രിക്കാട് ആഭയാരണ്യം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുമ്പ് ജനശ്രദ്ധ ആകർഷിച്ച പദ്ധതിയാണ്.
- പാണിയേലി പോര് വെള്ളച്ചാട്ടംഎറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.
കേരളത്തിലെ ടൂറിസം മാപ്പിൽ പാണിയേലി പോരിനു ഇതു വരെ സ്ഥാനം നൽകിയിട്ടില്ല. എങ്കിലും നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. ഇവിടെയും സമീപത്തുമായി ഇതുവരെ 90-ലധികം പേർ മരണപ്പെട്ടിട്ടുണ്ട്[1][2]. മുന്നറിയിപ്പില്ലാതെ പലപ്പോഴും ഭൂതത്താൻ കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാൽ പുഴയിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.
- കല്ലിൽ ജൈന ഗുഹാഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Kallil Bhagavati Temple. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. [അവലംബം ആവശ്യമാണ്] ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം
- ഇരിങ്ങോൾ വനം നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നിൽക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോൾ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാൽ തീരുന്നതല്ല. വള്ളികളും മരങ്ങളും പടര്ന്ന പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിലൊന്നായ ഇരിങ്ങോൾ കാവിന്റെ വിശേഷങ്ങൾ.
- കടംബ്രയാർ എക്കോ ടൂറിസം
Remove ads
പ്രധാനസ്ഥാപനങ്ങൾ
- സാൻജോ ആശുപത്രി
- ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റൽ
- വാത്തിയായത്ത് ഹോസ്പിറ്റൽ
- മുടിക്കൽ തണൽ പെയ്ൻ ആൻറ് പാലിയേറ്റീവ് സെൻറർ
പ്രധാന ആരാധനാലയങ്ങൾ
ചരിത്രമേറെ പറയാനുള്ള നിരവധി ആരാധനാലയങ്ങൾ സമീപ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു.
- സൗത്ത് വല്ലം ജുമാമസ്ജിദ്
- കണ്ടന്തറ മസ്ജിദ്
- പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
- ഇരിങ്ങോൾ ശ്രീ ഭഗവതി ക്ഷേത്രം
- കുഴിപ്പള്ളികാവ് ശ്രീ ഭഗവതി ക്ഷേത്രം
- കല്ലിൽ ഭഗവതി ക്ഷേത്രം
ചിത്രസഞ്ചയം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
