പിക്സെൽ സ്മാർട്ഫോൺ
From Wikipedia, the free encyclopedia
Remove ads
ഗൂഗിൾ രൂപകല്പന ചെയ്ത് എച്ച്ടിസി കോർപറേഷൻ നിർമിച്ച ആൻഡ്രോയിഡ് സ്മാർട്‌ഫോണുകൾ ആണ് പിക്സെൽ, പിക്സെൽ എക്സ് എൽ എന്നിവ.[2] ഒക്ടോബർ 4, 2016 ന് ആണ് ഗൂഗിൾ ഈ രണ്ടു ഫോണുകൾ അവതരിപ്പിച്ചത്.[3] ഗൂഗിൾ പിക്സെൽ നിരയിലെ ആദ്യ സ്മാർട്‌ഫോണുകളായ പിക്സെൽ, പിക്സെൽ എക്സ് എൽ എന്നിവ ആൻഡ്രോയിഡ് 7.1 നോഗറ്റ് പതിപ്പുമായി പുറത്തിറങ്ങുന്ന ആദ്യ ഫോണുകളാവും.[4]
Remove ads
വികസനം
ഗൂഗിൾ നേരത്തെ മറ്റു ഫോൺ നിർമാതാക്കളുമായി സഹകരിച്ചു നെക്സസ് നിരയിലുള്ള ഫോണുകൾ അവതരിപ്പിച്ചിരുന്നു. നെക്സസ് ഫോണുകൾ പൊതുവെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണുകളുടെ ഇടയിൽ ഒരു റഫറൻസ് ഉപകരണമായി ആണ് കണക്കാക്കപ്പെടുന്നതെങ്കിലും, അതത് നിർമാതാക്കളുടെ മറ്റ് ഉപകരണങ്ങളുമായുള്ള സാദൃശ്യം വ്യക്തമായിരുന്നു. എന്നാൽ പിക്സെൽ നിർമ്മിക്കുകയും വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് ഒരു ഗൂഗിൾ ഉത്പന്നം എന്ന നിലയിലാണ്. എച്ച്ടിസിയെയാണ് നിർമ്മാണത്തിന് ചുമതലപ്പെടുത്തിരിക്കുന്നതെങ്കിലും, നിലവിലുള്ള ഒരു എച്ച്ടിസി ഉപകരണവുമായി പിക്സെലിന് ഒരു സാമ്യവുമില്ല.[5]
Remove ads
സോഫ്റ്റ്‌വെയർ
നെക്സസ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റോക്ക് ആൻഡ്രോയിഡ് അല്ല പിക്സെൽ ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളത്. [6] ആൻഡ്രോയിഡ് 7.1 പതിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ ഫോണുകളാവും ഇത്. [4]
പുതിയ പതിപ്പിന്റെ മേന്മകളെ കൂടാതെ ഒരു പഴ്സണൽ അസിസ്റ്റന്റ് ആയ ഗൂഗിൾ അസിസ്റ്റന്റ്, പിക്സെൽ ക്യാമറ, പിക്സെൽ ലോഞ്ചർ, തത്സമയ ചാറ്റിങ് ഉപയോഗിച്ച് ഫോൺ സംബന്ധമായ പ്രശ്നങ്ങളിൽ ഗൂഗിളിന്റെ നേരിട്ടുള്ള സഹായം ലഭിക്കുവാനുള്ള സൗകര്യം എന്നിവ പിക്സെൽ ഫോണുകളിൽ മാത്രമുള്ള സേവനങ്ങളാണ്.[7] [6][8] എല്ലാ പിക്സെൽ സ്മാർട്ഫോണുകൾക്കും പരിധിയില്ലാതെ ഗൂഗിൾ ഫോട്ടോസ് സൗകര്യം വിനിയോഗിക്കാൻ കഴിയും.
Remove ads
നിർമിതി
അലൂമിനിയം ഷാസിയും ഗ്ലാസും ഉപയോഗിച്ചാണ് പിക്സെൽ സ്മാർട്ഫോണുകൾ നിർമിച്ചിരിക്കുന്നത്. വിരലടയാളം തിരിച്ചറിയുവാനുള്ള സെൻസർ, യുഎസ്ബി ടൈപ്പ് സി കണക്റ്റർ, ക്വാൾകൊം സ്നാപ്ഡ്രാഗൺ 821 പ്രോസെസർ, 4 ജിബി റാം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. സ്ക്രീൻ വലിപ്പത്തിലാണ് രണ്ടു ഫോണുകളും തമ്മിലുള്ള വ്യതാസം. അടിസ്ഥാന പതിപ്പിലും എക്സ് എൽ പതിപ്പിലും യഥാക്രമം 5 ഇഞ്ച് 1080p യും 5.5 ഇഞ്ച് 1440p അമോളേഡ് ഡിസ്പ്ലേ ആണ് ഉള്ളത്. രണ്ടു ഫോണുകളും 32ജിബിയും 128 ജിബി പതിപ്പുകളിൽ ലഭ്യമാണ്. [3][9] 12 മെഗാപിക്സെൽ പിൻ കാമറയാണ് പിക്സെൽ ഫോണുകളിൽ ഉള്ളത്.
References
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads