പോളയത്തോട്

From Wikipedia, the free encyclopedia

പോളയത്തോട്map
Remove ads

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പോളയത്തോട്. പനവേൽ - കന്യാകുമാരി ദേശീയപാത 66-ൽ മാടൻനടയ്ക്കും എസ്.എൻ. കോളേജ് ജംഗ്ഷനുമിടയിൽ കപ്പലണ്ടിമുക്കിനടുത്തായിട്ടാണ് പോളയത്തോട് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തു ഗതാഗതത്തിരക്ക് രൂക്ഷമായ സ്ഥലങ്ങളിലൊന്നായി പോളയത്തോടിനെ കണക്കാക്കുന്നു.[1]

വസ്തുതകൾ പോളയത്തോട്, രാജ്യം ...
Remove ads

പ്രാധാന്യം

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പോളയത്തോട്. ജില്ലയിലെ ഒരു പ്രധാനപ്പെട്ട പൊതുശ്മശാനം ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.[2]പൊതുശ്മശാനത്തിനരികിലായി പോളയത്തോട് ചന്തയും സ്ഥിതിചെയ്യുന്നു. പോളയത്തോടിനു സമീപമുള്ള കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡുവഴി സഞ്ചരിച്ചാൽ കടപ്പാക്കട, ആശ്രാമം, കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരാം. തട്ടാമല, പള്ളിമുക്ക്, മാടൻനട, മുണ്ടയ്ക്കൽ, പട്ടത്താനം, ചിന്നക്കട എന്നിവയാണ് പോളയത്തോടിനു സമീപമുള്ള പ്രധാന സ്ഥലങ്ങൾ.[3][4][5] പട്ടത്താനത്തിനും പോളയത്തോടിനും ഇടയിലുള്ള സ്ഥലത്താണ് മലയാളം സിനിമാനടനായ മുകേഷ് താമസിക്കുന്നത്.

Remove ads

പ്രധാന സ്ഥാപനങ്ങൾ

  • ഇ.എസ്.ഐ. ഡിസ്പെൻസറി
  • ശ്മശാനം
  • കെ.എഫ്.സി.
  • ഡൊമിനോസ് പ്ലാസ
  • റീബോക്
  • മാക്സ് ഫാഷൻ
  • വെസ്റ്റ് സൈഡ്
  • ഫാബ് ഇന്ത്യ
  • വുഡ്ലാന്റ്
  • ഐമാൾ
  • പോളയത്തോട് ചന്ത

എത്തിച്ചേരുവാൻ

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads