പോളിഷ് ഭാഷ
From Wikipedia, the free encyclopedia
Remove ads
പോളണ്ടിലെ ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ സ്ലാവിക്ക് ഭാഷയുമാണ് പോളിഷ്.[6][7] പശ്ചിമ സ്ലാവിക്ക് ഭാഷകളിൽ ഏറ്റവും പ്രചാരമുള്ളത് പോളിഷ് ഭാഷയ്ക്കാണ്. സ്വന്തമായി ലാറ്റിൻ ശൈലിയിലുള്ള ലിപിയും, നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന തനതായ സാഹിത്യ സംസ്ക്കാരവും പോളിഷ് ഭാഷയ്ക്കുണ്ട്. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിൽ ഉൽപ്പെടുന്ന പോളിഷ് പോളണ്ടിന് പുറമേ സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, റഷ്യയുടെ ഭാഗങ്ങൾ, ജർമ്മനി, യുക്രെയിൻ എന്നിവിടങ്ങളിലും സംസാരഭാഷയാണ്. യൂറോപ്യൻ യൂണിയൻ അംഗീഗരിച്ച ഔദ്യോഗിക ഭാഷകളിലൊന്നാണ് പോളിഷ്.
Remove ads
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads